മറ്റ് സിനിമകളില്‍ കാമിയോ വേഷങ്ങള്‍ ചെയ്യില്ലെന്ന് താൻ തീരുമാനിച്ചതാണെന്നും എന്നാല്‍ ആ തീരുമാനത്തില്‍ നിന്ന് മാറിയത് ജയിലര്‍ 2വിന് വേണ്ടി മാത്രമാണെന്നും നടൻ വിജയ് സേതുപതി. രജനീകാന്തിനോടുള്ള കടുത്ത ആരാധന കൊണ്ടാണ് താന്‍ ജയിലര്‍ 2വില്‍ കാമിയോ റോള്‍ ചെയ്തതെന്നും വിജയ് സേതുപതി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ സിനിമയില്‍ സൂപ്പര്‍താര പദവി നിലനിര്‍ത്തുന്ന രജിനികാന്തില്‍ നിന്ന് പഠിക്കാനുള്ള അവസരമാണ് ‘ജയിലര്‍ 2’ സ്വീകരിക്കാന്‍ പ്രധാന കാരണമായതെന്നും വിജയ് സേതുപതി പറഞ്ഞു.
‘ഞാന്‍ ഇപ്പോള്‍ കാമിയോ വേഷങ്ങള്‍ ചെയ്യാറില്ല. അടുത്തിടെ ‘ജയിലര്‍ 2’ല്‍ മാത്രമാണ് ഒരു കാമിയോ ചെയ്തത്. അതും രജിനി സാറിനെ കാണാന്‍ വേണ്ടിയായിരുന്നു, മറ്റുള്ളവരുടെ സിനിമകളില്‍ ഞാന്‍ കാമിയോ ചെയ്താല്‍ അത് പിന്നീട് എന്റെ സിനിമകളുടെ ബിസിനസിനെ ബാധിക്കും. എന്നാല്‍ രജിനി സാറിന്റെ സിനിമയില്‍ അങ്ങനെ ഒരു പ്രശ്‌നമില്ല. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനും സാധിക്കും. അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ സിനിമയില്‍ സൂപ്പര്‍താര പദവി നിലനിര്‍ത്തുന്ന രജിനികാന്തില്‍ നിന്ന് പഠിക്കാനുള്ള അവസരമാണ് ‘ജയിലര്‍ 2’ സ്വീകരിക്കാന്‍ പ്രധാന കാരണം അതേസമയം, കാമിയോ വേഷങ്ങള്‍ പൂര്‍ണമായും അവസാനിപ്പിച്ചുവെന്നല്ല തന്റെ നിലപാട്.അവസാനം തീരുമാനിക്കുന്നത് തിരക്കഥയാണ്. ഒരു കഥാപാത്രം സിനിമയ്ക്ക് ശരിക്കും അനുയോജ്യമാണെന്ന് തോന്നിയാല്‍ അത് ചെയ്യും.
ഇപ്പോള്‍ ലഭിക്കുന്ന ഭൂരിഭാഗം വില്ലന്‍ വേഷങ്ങളും നായകനെ ഉയര്‍ത്തിക്കാട്ടാന്‍ മാത്രം എഴുതപ്പെട്ട സാധാരണ കഥാപാത്രങ്ങളാണെന്നും അത്തരം വേഷങ്ങളില്‍ താല്‍പര്യമില്ല. ഇപ്പോള്‍ ഞാന്‍ വില്ലനാകുന്നത് തിരക്കഥ എന്നെ ആവേശപ്പെടുത്തുമ്പോള്‍ മാത്രമാണ്. പതിവ് വില്ലന്‍ കഥാപാത്രങ്ങള്‍ ഇനി ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല.നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ‘ജയിലര്‍ 2’-ല്‍ രജിനികാന്ത് വീണ്ടും മുത്തുവേല്‍ പാണ്ഡ്യനായി എത്തുന്നു. എസ്.ജെ. സൂര്യ, രമ്യ കൃഷ്ണന്‍, വിദ്യാ ബാലന്‍, മിഥുന്‍ ചക്രവര്‍ത്തി, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, വിജയ് സേതുപതി എന്നിവരും ചിത്രത്തില്‍ അതിഥി വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രം ഒക്ടോബര്‍ 15-ന് തിയേറ്ററുകളിലെത്തും.
