ഏഷ്യാനെറ്റിലെ ‘കോമഡി കുക്ക്’ എന്ന റിയാലിറ്റി ഷോയുടെ വിജയിയായി ഡിജിറ്റൽ ക്രിയേറ്ററും ഫുഡ് വ്ലോഗറുമായ ഹംഗ്രി മാഹി. സാബുമോൻ, അനുമോൾ, മാഹി മച്ചാൻ എന്നിവരെ പിന്നിലാക്കിയാണ് മാഹി ഈ നേട്ടം സ്വന്തമാക്കിയത്. വളരെ ഡിഫറണ്ടും ഇന്നോവേറ്റീവും തോട്ട് ഫുള്ളുമായിട്ടുള്ള ഫുഡ് ആയിരുന്നു ഗ്രാന്റ് ഫിനാലേയിൽ മാഹി തയ്യാറാക്കിയത്. കോമഡി കുക്ക്സിന്റെ കീരിടം നേടിയ സന്തോഷം മാഹി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. മാസങ്ങളോളം ഉള്ള തയ്യാറെടുപ്പായിരുന്നു ഇതെന്നും വിന്നറായി എന്നത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്നും മാഹിപറയുന്നു.
കോമഡി കുക്ക്സ്’ വിന്നറായി ഹംഗ്രി മാഹി
