GLP-1 മരുന്നുകൾ വണ്ണംകുറയ്ക്കുന്നതെങ്ങനെ?

ഡൽഹി : വിശപ്പ് കുറയ്ക്കുകയെന്നതാണ് GLP-1 മരുന്നുകളുടെ അടിസ്ഥാന ധർമം. വയറുനിറഞ്ഞുവെന്ന തോന്നലുളവാക്കുന്ന ഒരു ഹോർമോണിനെ (GLP-1) അനുകരിക്കുകയാണ് ചെയ്യുന്നത്. കുറച്ച് ആഹാരം കഴിക്കുമ്പോൾത്തന്നെ ഈ തോന്നൽ വരുത്താൻ ഇവയ്ക്ക് കഴിയും. അതോടൊപ്പം ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ഇൻസുലിൻ നിർമാണത്തിന്റെ തോത് കൂട്ടുന്നുമുണ്ട്. അതുകൊണ്ടാണ് പ്രമേഹത്തിന്‌ ഈ മരുന്ന് ഉപയുക്തമാകുന്നത്.

GLP-1 മരുന്നുകളുടെ ലക്ഷ്യങ്ങൾ ആമാശയത്തിൽ നിന്ന് ഭക്ഷണം പുറത്തുപോകുന്നത് സാവധാനത്തിലാക്കുന്നതിലൂടെ കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാൻ കാരണമാകും. ഉയർന്ന അളവിൽ ഉപയോഗിക്കുമ്പോൾ വിശപ്പ് നിയന്ത്രിക്കാനും തത്ഫലമായി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. എല്ലാവർക്കും ഉപയോഗിക്കാമോ? സൗന്ദര്യപരമായ കാരണങ്ങളാൽ വണ്ണംകുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവർക്കു വേണ്ടിയുള്ളതല്ല GLP-1 മരുന്നുകൾ. വിദഗ്ധ നിർദേശത്തോടെ ശരീരത്തിന് ആവശ്യമാണോ എന്നതു പരിശോധിച്ചുമാത്രമേ നൽകുകയുള്ളൂ. അമിതവണ്ണം മൂലം ടൈപ് 2 ഡയബറ്റിസ്, ഹൈപ്പർടെൻഷൻ, ഒബ്സട്രക്റ്റീവ് സ്ലീപ് അപ്നിയ തുടങ്ങിയവ ഉള്ളവർക്കാണ് പൊതുവേ നിർദേശിക്കുക. അതേസമയം സ്വാഭാവികമായി വണ്ണംകുറയ്ക്കാൻ കഴിയുന്നവർ വ്യായാമത്തിലൂടെയും ആഹാരം നിയന്ത്രിച്ചും ഉറക്കം കൃത്യമാക്കിയും സമ്മർദം കുറച്ചും വണ്ണംകുറയ്ക്കുന്നതാണ് നല്ലത്.

Leave a Reply

Your email address will not be published. Required fields are marked *