ഡൽഹിയിൽ സ്വകാര്യ സർവകലാശാലകൾക്ക് അനുമതി അനുമതി നൽകി ഡൽഹി സർക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാൻ ഡൽഹി സർക്കാർ അനുമതി നൽകി. ഇതിനായി ഡൽഹി പ്രൈവറ്റ് യൂണിവേഴ്‌സിറ്റി ബില്ലിന് ഡൽഹി മന്ത്രിസഭ അംഗീകാരം നൽകി. പുതിയ നിയമപ്രകാരം ഓരോ കോഴ്‌സിലും 25 ശതമാനം സീറ്റുകൾ ഡൽഹിയിലെ വിദ്യാർഥികൾക്കായി സംവരണം ചെയ്യും. കൂടാതെ വിദ്യാർഥി പ്രവേശനം, ഇൻഫ്രാസ്ട്രക്ചർ, അധ്യാപക നിയമനം, ഭരണനിർവഹണം എന്നിവയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡൽഹിയിലെ വിദ്യാർഥികൾക്ക് മികച്ച ഉന്നതവിദ്യാഭ്യാസം സ്വന്തം നാട്ടിൽ തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് വിദ്യാഭ്യാസ മന്ത്രി ആശിഷ് സൂദ് വ്യക്തമാക്കി. ഉന്നതവിദ്യാഭ്യാസത്തിനായി വിദ്യാർഥികൾ അയൽ സംസ്ഥാനങ്ങളിലേക്കോ വിദേശത്തോ പോകേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

25% പ്രാദേശിക സംവരണം: എല്ലാ കോഴ്‌സുകളിലും 25% സീറ്റുകൾ ഡൽഹിയിൽ നിന്നുള്ള വിദ്യാർഥികൾക്കായി മാറ്റിവെക്കും. ഡൽഹി സർക്കാരിന്റെ നിലവിലുള്ള സംവരണ നയങ്ങൾ അനുസരിച്ചായിരിക്കും പ്രവേശനം.

30 വർഷത്തെ ഭൂമി ഉടമസ്ഥാവകാശം: സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കാൻ താല്പര്യമുള്ള സംഘടനകൾക്ക് കുറഞ്ഞത് 30 വർഷത്തെ ഭൂമി ഉടമസ്ഥാവകാശമോ പാട്ടാവകാശമോ ഉണ്ടായിരിക്കണം.

സർക്കാർ മേൽനോട്ടം: ഡൽഹി സർക്കാരിന് സ്വകാര്യ സർവകലാശാലകളിൽ മേൽനോട്ടാധികാരം ഉണ്ടായിരിക്കും. ഉന്നതവിദ്യാഭ്യാസ മന്ത്രി വിസിറ്ററായി പ്രവർത്തിക്കുകയും ക്രമക്കേടുകൾ ഉണ്ടായാൽ പരിശോധനകൾക്കും അന്വേഷണങ്ങൾക്കും ഉത്തരവിടാനും സാധിക്കും.

യൂണിറ്ററി മാതൃക: സർവകലാശാലകൾക്ക് മറ്റ് കോളേജുകളെ അഫിലിയേറ്റ് ചെയ്യാൻ അനുമതിയുണ്ടാകില്ല. എന്നാൽ ഡൽഹിക്കുള്ളിൽ കൂടുതൽ കാമ്പസുകളും പഠനകേന്ദ്രങ്ങളും ആരംഭിക്കാവുന്നതാണ്.

യുജിസി മാനദണ്ഡങ്ങൾ: അധ്യാപക നിയമനവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും യുജിസി, എഐസിടിഇ തുടങ്ങിയ നിയന്ത്രണ ഏജൻസികളുടെ

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News