റിയാദ്: ഇന്നും സൗദിയുടെ ചില പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നജ്റാൻ, ജസാൻ, അസീർ, അൽബാഹ, മക്ക പ്രവിശ്യകളുടെ ചില ഭാഗങ്ങളിലാണ് സാധ്യത. ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിലും മദീനയുടെ ചില ഭാഗങ്ങളിലും ജിസാനിലേക്കുള്ള തീരദേശ റോഡിലും ശക്തമായ പൊടിക്കാറ്റ് വീശിയേക്കുമെന്നും അധികൃതർ പറയുന്നു.അതേസമയം, റിയാദ്, കിഴക്കൻ പ്രവിശ്യകളുടെ ചില ഭാഗങ്ങളിൽ മഴ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്, ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിലും വടക്കൻ അതിർത്തി, ഖസീം പ്രവിശ്യകളുടെയും ചില ഭാഗങ്ങളിലും പരമാവധി താപനില ഉയരുന്നത് തുടരുമെന്നും പ്രവചനത്തിൽ പറയുന്നു.
Related Posts
സൗദിയിൽ തമിഴ്നാട് പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ മലയാളി പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. പടിഞ്ഞാറൻ പ്രവിശ്യയായ യാംബുവിലെ പ്രമുഖ ഇന്ത്യൻ റെസ്റ്റോറന്റായ ‘ആര്യാസ്’…
കുവൈത്തിൽ വ്യാജ സർക്കാർ സ്റ്റാമ്പുകൾ നിർമ്മിച്ച് വിൽപ്പന; അഞ്ച് പ്രവാസികൾ അറസ്റ്റിൽ
കുവൈത്ത് സിറ്റി: വ്യാജ സർക്കാർ സ്റ്റാമ്പുകൾ നിർമ്മിച്ച് വിൽപ്പന നടത്തിയിയ അഞ്ചംഗ ബംഗ്ലാദേശി സംഘത്തെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ റെസിഡൻസ്…
ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്രവാസി യുവാവിന് ദാരുണാന്ത്യം
ദുബൈ: സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ പ്രവാസി യുവാവ് ദുബൈയില്‍ കുഴഞ്ഞുവീണ് മരിച്ചു. ദുബൈയില്‍ ബിസിനസ് നടത്തിവരികയായിരുന്ന കര്‍ണാടക ഭട്കല് സ്വദേശി…
