റിയാദ്: ഇന്നും സൗദിയുടെ ചില പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നജ്റാൻ, ജസാൻ, അസീർ, അൽബാഹ, മക്ക പ്രവിശ്യകളുടെ ചില ഭാഗങ്ങളിലാണ് സാധ്യത. ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിലും മദീനയുടെ ചില ഭാഗങ്ങളിലും ജിസാനിലേക്കുള്ള തീരദേശ റോഡിലും ശക്തമായ പൊടിക്കാറ്റ് വീശിയേക്കുമെന്നും അധികൃതർ പറയുന്നു.അതേസമയം, റിയാദ്, കിഴക്കൻ പ്രവിശ്യകളുടെ ചില ഭാഗങ്ങളിൽ മഴ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്, ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിലും വടക്കൻ അതിർത്തി, ഖസീം പ്രവിശ്യകളുടെയും ചില ഭാഗങ്ങളിലും പരമാവധി താപനില ഉയരുന്നത് തുടരുമെന്നും പ്രവചനത്തിൽ പറയുന്നു.
Related Posts
യുഎഇയിൽ ചൂടേറിയതും വരണ്ടതുമായ ‘ജംറത്തുൽ ഖൈത്’ കാലത്തിന് തുടക്കമായി
അബുദാബി: യുഎഇയിൽ വർഷത്തിലെ ഏറ്റവും ചൂടേറിയതും വരണ്ടതുമായ ജംറത്തുൽ ഖൈത് കാലത്തിന് തുടക്കമായി. ഈ മാസം മൂന്ന് മുതൽ ഓഗസ്റ്റ്…
ആരോഗ്യമേഖലയിൽ ‘മിഡ്വൈഫറി’ ഔദ്യോഗിക തസ്തികയായി ഉൾപ്പെടുത്തി കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിലെ ആരോഗ്യ മേഖലയിൽ ‘മിഡ്വൈഫറി’ ഒരു പുതിയ ഔദ്യോഗിക തസ്തികയായി ഉൾപ്പെടുത്തിക്കൊണ്ട് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്…
കുവൈത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; പിന്തുണ പ്രഖ്യാപിച്ച് യുഎഇ
അബുദാബി: കുവൈത്തിന് നേരെ ഉണ്ടായ ഇറാന്റെ ഡ്രോൺ- മിസൈൽ ആക്രമണത്തിൽ അപലപിച്ച് യുഎഇ വിദേശകാര്യ മന്ത്രാലയം. കുവൈത്തിന് നേരെ മിസൈലുകളും…
