ബംഗളൂരു കെ.എസ്.ആർ.ടി.സി ബസപകടം; ഡ്രൈവറുടെയും കണ്ടക്ടറുടെയും കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി സി.പി. ജോൺ

കോഴിക്കോട്: ​കർ​ണാ​ട​ക​യി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഡ്രൈ​വ​റു​ടെ​യും ക​ണ്ട​ക്ട​റു​ടെ​യും കു​ടും​ബ​ത്തി​ന് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് മ​ന്ത്രി സി.​പി. ജോ​ൺ. സ്ഥി​രം ജീ​വ​ന​ക്കാ​ര​നാ​യ ക​ണ്ട​ക്ട​ർ എ​ൻ.​എം. അ​രു​ണി​ന്റെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ ഇ​ൻ​ഷു​റ​ൻ​സ് വ​ഴി ല​ഭ്യ​മാ​ക്കും. ഡ്രൈ​വ​ർ കെ. ​മി​ഥി​ലേ​ഷ് താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​ണ​ന്നും നി​ല​വി​ലെ രീ​തി​യ​നു​സ​രി​ച്ച് 10 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണു​ള്ള​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ന​ഷ്ട​പ​രി​ഹാ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്, അ​തു ന​ൽ​കേ​ണ്ട എ​സ്.​ബി.​ഐ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്. ച​ർ​ച്ച പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. താൽകാ​ലി​ക ജീ​വന​ക്കാ​ര​ൻ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചാ​ൽ ആ​ശ്രി​ത​ർ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യെ​ങ്കി​ലും ജോ​ലി ന​ൽ​കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്നും മന്ത്രി പ​റ​ഞ്ഞു.

ബം​ഗ​ളൂ​രു അ​പ​ക​ടം സം​ബ​ന്ധി​ച്ച് പോ​സ്റ്റ് ക്രാ​ഷ് എ​ൻ​ക്വ​യ​റി ന​ട​ത്തി​യി​രു​ന്നു. വ​ലി​യ പ​ഴ​ക്ക​മി​ല്ലാ​ത്ത, ബ​സാ​യി​രു​ന്നു സ​ർ​വി​സ് ന​ട​ത്തി​യ​ത്. സാ​ധാ​ര​ണ​യാ​യി ലോ​ങ് ട്രി​പ്പ് ഓ​ടി​ക്കു​ന്ന മി​ടു​ക്ക​നാ​യ ഡ്രൈ​വ​ർ ത​ന്നെ​യാ​ണ് വാ​ഹ​നം ഓ​ടി​ച്ച​ത്. തൊ​ട്ടു​മു​മ്പ​ത്തെ ഡ്യൂ​ട്ടി​യി​ൽ​നി​ന്ന് സൈ​ൻ ഓ​ഫ് ചെ​യ്ത​ശേ​ഷം 16 മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് ഡ്രൈ​വ​ർ വീ​ണ്ടും ഡ്യൂ​ട്ടി​ക്ക് സൈ​ൻ ഓ​ൺ ചെ​യ്ത​ത്. അ​തി​ൽ​നി​ന്ന് മ​തി​യാ​യ വി​ശ്ര​മം ല​ഭി​ച്ചി​രു​ന്നു​വെ​ന്ന​ത് വ്യ​ക്ത​മാ​ണ്.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ൾ​ക്കാ​യി പൂ​ർ​ണ​മാ​യും പു​തി​യ ബ​സു​ക​ൾ ന​ൽ​കാ​ൻ നി​ല​വി​ൽ സാ​ധി​ക്കി​ല്ല. എ​ങ്കി​ലും ന​വീ​ക​രി​ച്ച ബസു​ക​ൾ ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. പു​തി​യ നി​യ​മ​ന​ങ്ങ​ളി​ൽ ക​ണ്ട​ക്ട​ർ കം ​ഡ്രൈ​വ​ർ രീ​തി പ​രി​ഗ​ണി​ക്കു​മെ​ന്നും അ​സാ​ധാ​ര​ണ പ്ര​ള​യ​സാ​ഹ​ച​ര്യ​ത്തി​ൽ ഇത്തരം ന​ട​പ​ടി​ക​ൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും മ​ന്ത്രി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *