തിരുവനന്തപുരം : മേയ് 18 ന് മുഖ്യമന്ത്രിക്കൊപ്പം സത്യ പ്രതിജ്ഞ ചെയ്ത ബിന്ദു സെക്രട്ടേറിയറ്റിൽ അണ്ടർ സെക്രട്ടറിയായ ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയായി മുഖ്യമന്ത്രിയോട് നിർദ്ദേശിച്ചു. ഇ ഓഫീസ് വഴിയും ആവശ്യപ്പെട്ടു . തീരുമാനം വൈകിയപ്പോൾ ആവശ്യം മന്ത്രി വീണ്ടും ഉന്നയിച്ചെന്നാണ് വിവരം . എംഎൽഎ അയിരുന്നപ്പോൾ കെസി വേണുഗോപാലിൻറെ പിഎ യും മന്ത്രി ആയപ്പോൾ പേഴ്സണൽ സ്റ്റാഫും അയിരുന്നയാളാണ് ശരത് ചന്ദ്രൻ . കെസിക്കും താൽപര്യമുള്ളയാളെ പിഎസ് ആക്കണമെന്ന നിർദ്ദേശത്തിനാണ് മൂന്നു മാസമായിട്ടും മുഖ്യമന്ത്രി പച്ചക്കൊടി കാട്ടാത്തത്. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല. സ്വന്തം പി എസിനെ തിരുമാനിക്കാൻ പോലും മന്ത്രിക്ക് അവകാശമില്ലേയെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ ചോദ്യം. ശരത്തിനെതിരെ സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടന നേതാക്കൾ കത്ത് നൽകിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൻറെ വാദം. ശരത്തിന് പകരം മറ്റൊരാളെ മന്ത്രി നിർദ്ദേശിക്കാൻ സാധ്യതയില്ലെന്നാണ് വിവരം. പാർട്ടിയിലെ തർക്കവിഷയം കൂടിയായി മാറിയ പിഎസ് നിയമനം ഉന്നയിക്കാൻ പാർട്ടി സർക്കാർ ഏകോപന സമിതിയില്ല. ആദ്യ കെപിസിസി യോഗത്തിൽ തന്നെ തീരുമാനിച്ച സമിതിക്കാര്യം ഉൾപ്പടെ പാർട്ടിയിലെയും മുന്നണിയിലെയും എല്ലാം കെപിസിസി പ്രസിഡൻറ് മാറ്റത്തിൽ ഇടിച്ചു നിൽക്കുകയാണ്



