തിരുവനന്തപുരം : ബിജെപിയിൽ നിന്ന് രാജിവെച്ച നടൻ ദേവന്റെ ഭാവി നീക്കം എന്ത്. പഴയ കെപിപി വീണ്ടും സജീവമാക്കാനാണ് ദേവൻ ആലോചിക്കുന്നത്. അതിന് സാധിക്കുമെന്ന വിശ്വാസമുണ്ട് അദ്ദേഹത്തിന്. മറ്റേതെങ്കിലും പാർട്ടികളുമായി ചേർന്ന് പ്രവർത്തിക്കുമോ എന്ന ചോദ്യത്തോടും ദേവൻ പ്രതികരിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് നടത്തുന്ന പ്രവർത്തനങ്ങളിലുള്ള താൽപ്പര്യം ദേവൻ തുറന്നു പറഞ്ഞു. താൻ ഉദ്ദേശിച്ച കാര്യങ്ങളാണ് വിജയ് ഓരോ ദിവസവും പ്രവർത്തിച്ചു കാണിക്കുന്നത് എന്ന് ദേവൻ പറയുന്നു. 25 വർഷം തമിഴ്‌നാട്ടിൽ ജീവിച്ച വ്യക്തിയാണ് താൻ. വിജയ്‌ക്കൊപ്പം എട്ട് സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. മിക്കതും വില്ലൻ വേഷങ്ങളായിരുന്നു. അന്നുതന്നെ വിജയ് സെറ്റിൽ വിസിൽ പിടിച്ചു നടക്കുമായിരുന്നു. വിജയ് പെട്ടെന്ന് തുടങ്ങിയ ഒന്നല്ല രാഷ്ട്രീയം. വിസിൽ പലതിന്റെയും സൂചനയാണ്. വിജയുമായി സംസാരിച്ചിട്ടല്ല താൻ ബിജെപി വിട്ടത്. എങ്കിലും വിജയുമായി സഹകരിക്കാൻ താൽപ്പര്യമുണ്ട്. തന്റെ നിലപാടുകൾ അറിയുമ്പോൾ അദ്ദേഹം അനുകൂലമാകുമെന്ന പ്രതീക്ഷയും ദേവൻ പങ്കുവച്ചു.



