തിരുവനന്തപുരം : ഗവർണർ പോലീസ് മേധാവിയെ വിളിച്ചുവരുത്തിയ നടപടിയിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് വിലകൽപ്പിക്കാതെ, സംസ്ഥാന ഭരണത്തിൽ നേരിട്ട് ഇടപെടാനുള്ള ഗവർണറുടെ നീക്കം ഭരണഘടനാ തത്വങ്ങളുടെ നഗ്നമായ ലംഘനവും ജനാധിപത്യ സംവിധാനത്തോടുള്ള പരസ്യമായ വെല്ലുവിളിയുമാണ്. ഈ അമിതാധികാര പ്രവണതകൾക്കും ഭരണഘടനാ ലംഘനങ്ങൾക്കും മുന്നിൽ ഒരക്ഷരം മിണ്ടാൻപോലും യുഡിഎഫ് സർക്കാർ ഭയപ്പെടുന്നത് അങ്ങേയറ്റം ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. ‘എക്‌സിക്യൂട്ടീവിന്റെ തലവനായ മുഖ്യമന്ത്രിയെയും ബന്ധപ്പെട്ട വകുപ്പു മന്ത്രിയേയും മറികടന്ന്, സംസ്ഥാന പൊലീസ് മേധാവിയെ ഗവർണർ നേരിട്ട് വിളിച്ചുവരുത്തിയത് തികച്ചും ജനാധിപത്യവിരുദ്ധമായ നടപടിയാണ്. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് വിലകൽപ്പിക്കാതെ, സംസ്ഥാന ഭരണത്തിൽ നേരിട്ട് ഇടപെടാനുള്ള ഗവർണറുടെ നീക്കം ഭരണഘടനാ തത്വങ്ങളുടെ നഗ്നമായ ലംഘനവും ജനാധിപത്യ സംവിധാനത്തോടുള്ള പരസ്യമായ വെല്ലുവിളിയുമാണ്.



