തിരുവനന്തപുരം: ഈ മാസം 24 മുതൽ 30 വരെ സംസ്ഥാനത്ത് ഓണം വാരാഘോഷം സംഘടിപ്പിക്കുമെന്ന് മന്ത്രി പിസി വിഷ്ണുനാഥ് അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ 35 വേദികളിൽ 340 ഓളം ഇനങ്ങൾ അവതരിപ്പിക്കും. ട്രെഡ് ഫയർ 21 ന് മന്ത്രി മുരളീധരന്റെ നേതൃത്വത്തിൽ ഉദ്ഘാടനം ചെയ്യും. വിശിഷ്ട അഥിതിയായി സമാപന ദിനത്തിൽ ഉപരാഷ്ട്രപതി പങ്കെടുക്കുമെന്നും മന്ത്രി പിസി വിഷ്ണുനാഥ് പറഞ്ഞു.
ശുചിത്വ മിഷൻ ഹരിത ഓണമായി ആചരിക്കുന്നു. ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി ഓണം നിരീക്ഷിക്കും. ഓപ്പറേഷൻ തൂഫാൻ സ്കോഡും ഓണത്തിന്റെ ഭാഗമായി ഉണ്ടാകും. ഫെസ്റ്റിവൽ ഓഫിസിൽ ലോഗോ പ്രകാശനം നടന്നു. ഓഗസ്റ്റ് 24 മുതൽ 30 വരെ 35 വേദികളിലായാണ് ഇത്തവണത്തെ ഓണാഘോഷം.
ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24ന് വൈകിട്ട് 6.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി ചലച്ചിത്രതാരം ശോഭനയുടെ നൃത്തപരിപാടിയും അരങ്ങേറും. നടൻ കുഞ്ചാക്കോ ബോബൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഓണം ടൂറിസം വാരാഘോഷത്തിന് സമാപനം കുറിച്ച് ഓഗസ്റ്റ് 30ന് വർണാഭമായ ഘോഷയാത്ര സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.



