സി രാധാകൃഷ്ണന് മാക്ടയുടെ വിശിഷ്ടാംഗത്വം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പ്രശസ്ത‌ സാഹിത്യകാരനും ചലച്ചിത്രകാരനുമായ സി രാധാകൃഷ്ണ‌ണനെ മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ ഏറ്റവും വലിയ സാംസ്‌കാരിക പ്രസ്ഥാനമായ മാക്ട വിശിഷ്ടാംഗത്വം നൽകി ആദരിച്ചു. എറണാകുളത്ത് ഇന്ന് നടന്ന സമർപ്പണ ചടങ്ങിൽ സംവിധായകൻ ലാൽ ജോസ് സി രാധാകൃഷ്ണനെ പൊന്നാട അണിയിക്കുകയും മാക്ട ചെയർമാൻ ജോഷി മാത്യു വിശിഷ്ടാംഗത്വ ഫലകം സമർപ്പിച്ച് ആദരിക്കുകയും ചെയ്തു. മറവിയാണ് മനുഷ്യരുടെ ഏറ്റവും വലിയ ആയുധം എന്നിരിക്കെ, മാക്ട തന്നെയും തൻ്റെ തൻ്റെ സിനിമകളെയും ഓർത്തതിൽ ഏറെ സന്തോഷവുമുണ്ടെന്ന് സി രാധാകൃഷ്ണൻ വിശിഷ്ടാംഗത്വം സ്വീകരിച്ചുകൊണ്ട് പറഞ്ഞു. സംവിധായകൻ പദ്‌മകുമാർ, ശ്രീകുമാർ അരൂക്കുറ്റി, ഉത്പൽ വി നായനാർ, സോണി സായി, എ എസ് ദിനേശ്, ജിസ്സൻ പോൾ, അരുൺ ചൂളക്കൽ തുടങ്ങിയ മാക്ട ഭാരവാഹികൾക്കൊപ്പം സി വി ഹരീന്ദ്രൻ, അഡ്വ. സതീഷ്, ചലച്ചിത്ര നിർമ്മാതാവ് കൃഷ്ണകുമാർ തുടങ്ങിയ നിരവധി കലാ സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News