‘ബിഗ്ബോസ് എന്റെ ജീവിതം മാറ്റിമറിച്ചു..’; തുറന്നുപറഞ്ഞ് റിയാസ് സലീം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : ബിഗ് ബോസ് മലയാളം സീസൺ 5ലൂടെ നിരവധി പ്രശംസയും ഒപ്പം വിമർശനങ്ങളും ഏറ്റുവാങ്ങിയ താരമാണ് റിയാസ് സലീം. LGBTQIA+ കമ്യൂണിറ്റിയുടെ അവകാശങ്ങൾക്ക് വേണ്ടി നിരന്തരം സംസാരിക്കുന്ന വ്യക്തി കൂടിയാണ് റിയാസ്. ബിഗ്ബോസിനകത്തും പുറത്തും റിയാസിന്റെ പല നിലപാടുകളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ബിഗ്ബോസ് സീസൺ 8 നു മുന്നോടിയായി നടക്കുന്ന അഗ്നിപരീക്ഷയിൽ ജഡ്ജായി എത്തിയവരിൽ ഒരാളും റിയാസാണ്. ബിഗ്ബോസിലൂടെ തന്റെ ജീവിതം മാറിമറിഞ്ഞെന്ന് റിയാസ് പറയുന്നു.

”നിങ്ങൾ‌ ഒരു കോമണറായി ബിഗ്ബോസ് ഹൗസിലെത്തിയാലും അതിനു ശേഷം നിങ്ങളുടെ ജീവിതമാകെ മാറിമറിയാൻ പോകുകയാണ്. ടെക്നിക്കലി പറയുകയാണെങ്കിൽ ബിഗ്ബോസ് ഹൗസിലെത്തുമ്പോൾ ഞാനും ഒരു കോമണർ ആയിരുന്നു. പക്ഷേ, സത്യസന്ധമായി പറയുകയാണെങ്കിൽ ബിഗ്ബോസ് പല വിധത്തിൽ എന്റെ ജീവിതം മാറ്റിമറിച്ചു. നിങ്ങളുടെ ജീവിതവും അതുപോലെ തന്നെ മാറിമറിയാൻ പോകുകയാണ്”, എന്നാണ് അഗ്നിപരീക്ഷാ റൗണ്ടിനിലെ മൽസരാർത്ഥികളോട് റിയാസ് സലീം പറഞ്ഞത്.

ബിഗ്ബോസിൽ അഗ്നിപരീക്ഷ എന്ന് പറയുന്നൊരു പ്രീ ഷോ അതായത് സ്പിന്‍ ഓഫ് ആണ് ഇപ്പോൾ നടക്കുന്നത്. പ്രധാന സീസണിന് മുന്‍പ് നിശ്ചിത എപ്പിസോഡുള്ള ചെറിയൊരു സീസണാണിത്. ഇതില്‍ പങ്കെടുക്കുന്നവരെല്ലാം കോമണര്‍ മത്സരാര്‍ത്ഥികളാണ്. അപേക്ഷകർ നൽകുന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ ഷോര്‍ട് ലിസ്റ്റ് ചെയ്തവരാണ് ഇതിൽ മാറ്റുരക്കുന്നത്. ഇവർ ഷോയിൽ മാറ്റുരയ്ക്കും. ഇവർക്ക് ഓഡിയൻസ് വോട്ടും ഉണ്ടായിരിക്കും. അഗ്നിപരീക്ഷയിൽ റിയാസിനെ കൂടാതെ രഞ്ജിനി ഹരിദാസും അഖിൽ‌ മാരാറുമാണ് ജഡ്ജസായി എത്തുന്നത്. ഒരു അവതാരകയും ഉണ്ടായിരിക്കും. ഫിസിക്കല്‍, മെന്‍റല്‍ പരീക്ഷണങ്ങൾ, ഹ്യൂമര്‍, സംവാദം, തുടങ്ങിവയെല്ലാം മത്സരാർത്ഥികൾ നേരിടേണ്ടി വരുന്നുണ്ട്. ഒരു മത്സരാര്‍ത്ഥിക്ക് 3 റെഡ് സിഗ്നല്‍ കിട്ടിയാല്‍ ഔട്ട് ആകും. യെല്ലോ ആണെങ്കില്‍ ഹോള്‍ഡിലും ഗ്രീന്‍ ആണെങ്കില്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്യും. ആറാമത്തെ എപ്പിസോഡ് മുതല്‍ ഇവര്‍ക്ക് വോട്ടിംഗും ഉണ്ട്. ഇതെല്ലാം തരണം ചെയ്യുന്നവരാകും പ്രധാന സീസണിലേക്ക് എത്തുക.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News