തിരുവനന്തപുരം: കുഴിമന്തി കടയില്‍ വീണ്ടും ചോറ് ചോദിച്ചതിനു വിദ്യാര്‍ഥികളെ മര്‍ദിച്ചതായി പരാതി. ആക്കുളത്തെ ക്യാപിറ്റല്‍ മന്തിയിലാണ് തൊഴിലാളികളും വിദ്യാര്‍ഥി സംഘവും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഭവത്തിന് പിന്നാലെ കുട്ടികളുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഹോട്ടല്‍ ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പാച്ചല്ലൂര്‍ സ്വദേശികളായ ഹാജ, ആഷിക്, ആസിഫ്, ഹാരിഷ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കുട്ടികള്‍ ഹാഫ് മന്തിയാണ് ഓര്‍ഡര്‍ ചെയ്തിരുന്നത്. രണ്ടാമത് ചോറ് ചോദിച്ചപ്പോള്‍ ഹോട്ടലുകാര്‍ തരില്ലെന്ന് പറഞ്ഞതായി വിദ്യാര്‍ഥികള്‍ പറയുന്നു. പൈസ കൊടുത്ത് വാങ്ങാമെന്ന് കുട്ടികള്‍ പറഞ്ഞിട്ടും ചോറില്ലെന്ന് പറഞ്ഞ് ഇവരെ പുറത്താക്കിയെന്നാണ് പരാതി. തര്‍ക്കത്തിനൊടുവില്‍ ഹോട്ടല്‍ ജീവനക്കാര്‍ പൊതിരെ തല്ലിയെന്നും പരാതിയില്‍ പറയുന്നു.
Post Views: 49



