തിരുവനന്തപുരം: സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന തരത്തിൽ പുറത്തുവന്ന വാർത്തയിൽ കാണിച്ച ചിത്രം യഥാർത്ഥത്തിൽ കുറുപ്പിന്റേതല്ലെന്നും തൃശൂർ സ്വദേശി ദാമോദര മേനോന്റേതാണെന്നും വ്യക്തമായതോടെ ഹാഷ്മിയെ പരിഹസിച്ച് അഖിൽ മാരാർ രംഗത്ത്. ഹാഷ്മിയെ പരിഹാസരൂപത്തിൽ ‘കാശ്മി സാർ’എന്ന് വിളിച്ച അഖിൽ, ഇനി വാർത്ത അവതരിപ്പിക്കുന്നത് നിർത്തി കുറുപ്പ് 2’ സിനിമയ്ക്ക് തിരക്കഥ എഴുതാൻ പോകുന്നതാണ് നല്ലതെന്നും വീഡിയോയിൽ പരിഹസിക്കുന്നു. ജനകീയ കോടതിയിലെ വാക്കേറ്റത്തിന് ശേഷം ഹാഷ്മിയും അഖിൽ മാരാറും തമ്മിലുള്ള പോര് സോഷ്യൽ മീഡിയയിൽ തുടരുന്നതിനിടെയാണ് പുതിയ വീഡിയോ എത്തിയിരിക്കുന്നത്. ജനകീയ കോടതിയിൽ തന്നെ ചോദ്യം ചെയ്ത് ട്രോളിയ ഹാഷ്മിക്ക് കിട്ടിയ അവസരം ഉപയോഗിച്ച് അഖിൽ തിരിച്ചടിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച. അന്ന് ഹാഷ്മി അഖിലിനെ ട്രോളി; ഇന്ന് സുകുമാരക്കുറുപ്പ് വാർത്ത പാളിയപ്പോൾ അഖിലിന്റെ വക തിരിച്ചൊരു ട്രോൾ! ഇനി ഈ ഹാഷ്മി–അഖിൽ സോഷ്യൽ മീഡിയ പോര് എവിടെ എത്തുമെന്നാണ് കൗതുകം.



