കൊല്ലം : തന്റെ പുതിയ ആൽബം കണ്ണേട്ടന്റെ സ്വന്തം ശ്രീക്കുട്ടിയുടെ പോസ്റ്ററുമായി ബന്ധപ്പെട്ടുയർന്ന വിമർശനങ്ങൾക്കു മറുപടിയുമായി സോഷ്യൽ മീഡിയ താരം രേണു സുധി. നായകനൊപ്പം അർദ്ധനഗ്‌നയായി നിൽക്കുന്ന ലുക്കിലുള്ള പോസ്റ്റർ പുറത്തുവന്നതിനു പിന്നാലെ വലിയ രീതിയിലുള്ള സൈബർ അറ്റാക്കും പരിഹാസങ്ങളുമുണ്ടായിരുന്നു. അതെ തുടർന്ന് രേണു സുധി തന്നെ അതിന് പരുപാടിയുമായി രംഗത്തെത്തിരുന്നു. പോസ്റ്ററിനു വേണ്ടി പോലും താൻ അത്തരത്തിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ടില്ലെന്നും പോസ്റ്ററിലുള്ളത് എഐ ഉപയോഗിച്ച് നിർമ്മിച്ച ചിത്രമാണെന്നും രേണു വ്യക്തമാക്കി.
കീമോ കഴിഞ്ഞ് ഞാൻ സുഖമില്ലാതെ കിടക്കുകയാണ്. ഞാൻ ഒന്നര രണ്ട് വർഷം മുമ്പ് അഭിനയിച്ച ആൽബം റിലീസിന് ഒരുങ്ങുകയാണ്. ആ ആൽബത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്റർ അണിയറപ്രവർത്തകർ എഐ ഉപയോഗിച്ച് നിർമ്മിച്ചതാണ്. പ്രമോഷന് വേണ്ടിയാണ് എഐയുടെ സഹായകത്തോടെ അവർ അങ്ങനൊരു പോസ്റ്റർ നിർമ്മിച്ചത്. ആ പോസ്റ്റർ എനിക്ക് ഇട്ട് തന്നശേഷം ഇത് പോസ്റ്റ് ചെയ്തോട്ടെയെന്ന് ചോദിച്ചു. ഞാൻ ആ സമയത്ത് കീമോ എടുത്തതിന്റെ ക്ഷീണത്തിൽ ബോധമില്ലാതെ കിടക്കുകയായിരുന്നു. ഞാനും നേരെ ചൊവ്വേ ആ പോസ്റ്റർ കണ്ടില്ല. ശ്രദ്ധിച്ചില്ല. ഓക്കെയെന്ന് മാത്രം മൂളി. ഞാൻ എന്താണ് സംഭവം എന്നത് അറിഞ്ഞില്ല. എന്നാൽ ഇപ്പോൾ ആ പോസ്റ്റർ ഭയങ്കരമായി പ്രചരിപ്പിക്കുന്നുണ്ട്. അങ്ങനൊരു സീൻ ആ ആൽബത്തിൽ ഇല്ല. അങ്ങനൊരു സീനുമില്ല. അങ്ങനെ ഞാൻ അഭിനയിച്ചിട്ടുമില്ല. അതൊരു എഐയാണ്. ഞാൻ അണിയറപ്രവർത്തകരോട് പറഞ്ഞു അത് നീക്കം ചെയ്യണമെന്ന്. അവർ അത് റിമൂവ് ചെയ്തു. എന്നിട്ടും വീണ്ടും ചിലർ അത് പ്രചരിപ്പിക്കുന്നുണ്ട്. എനിക്ക് യാതൊരു വിധ ബന്ധവുമില്ലാത്ത ഫോട്ടോയാണത്. ആൽബത്തിൽ അങ്ങനൊരു സീനുമില്ല.മനോഹരമായ ആൽബം തന്നെയാണ്’ എന്നാണ് രേണു പറഞ്ഞത്.


