ദുബൈ: യുഎഇയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഇമാറാത്തികളിൽ 71% സ്ത്രീകൾ. 1,23,388 ഇമാറാത്തി വനിതകളാണ് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നത്. 2023 നെ അപേക്ഷിച്ച് 128 ശതമാനത്തിലധികമാണ് വർധന. യുഎഇ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇമാറാത്തി വനിതാ ദിനമാണ് ആഗസ്റ്റ് 28. ഇതിനോടനുബന്ധിച്ചാണ് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം കണക്കുകൾ പുറത്തുവിട്ടത്. അതേസമയം, 32,000-ത്തിലധികം ബിസിനസുകളിലായി സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്ന മൊത്തം ഇമാറാത്തികളുടെ എണ്ണം 1,90,000 ആണ്.
Post Views: 10



