പാരിസ്: ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെയിന്റ് ജെര്‍മെയിനില്‍ നിന്ന് ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂളിലേക്ക് കൂടുമാറുന്ന വിംഗര്‍ ബ്രാഡ്ലി ബാര്‍കോള പുതിയ തട്ടകത്തിലും ജഴ്സി നമ്പര്‍ 29 തിരഞ്ഞെടുക്കും. ലിയോണില്‍ കളിച്ചിരുന്നപ്പോള്‍ 26 ആയിരുന്നു നമ്പര്‍. പി എസ് ജിയിലേക്ക് വന്നപ്പോഴാണ് 29 ാം നമ്പര്‍ ജഴ്സിയിലേക്ക് ബാര്‍കോള മാറിയത്. ലിവര്‍പൂളുമായുള്ള കരാര്‍ പൂര്‍ത്തിയാകുമ്പോള്‍, ജഴ്സി നമ്പര്‍ ഏത് ധരിക്കണം എന്നത് സംബന്ധിച്ച് ബാര്‍കോളക്ക് വ്യക്തതയുണ്ട്.
ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ ബാര്‍കോളക്ക് ഇരുപത്തൊമ്പതാം നമ്പറിനോട് പ്രത്യേക താത്പര്യമുണ്ട്. അതിന് കാരണം ഫിഫ ഗെയിമുമായി ബന്ധപ്പെട്ട വൈകാരിക അടുപ്പമാണ്. ദി ജേര്‍ണി എന്ന സ്റ്റോറി മോഡും അതിലെ പ്രധാന കഥാപാത്രമായ അലക്സ് ഹണ്ടറും ആണ് ബാര്‍കോളയെ ഈ നമ്പറിലേക്ക് ആകര്‍ഷിച്ചത്. ഗെയിമില്‍ ഈ കഥാപാത്രം 29ാം നമ്പര്ജഴ്സിയാണ് ധരിച്ചിരുന്നത്. ്ഒരു വീഡിയോ ഗെയിമില്‍ നിന്ന് ലഭിച്ച പ്രചോദനവും ആവേശവും തന്റെ യഥാര്‍ഥ കരിയറിലും അതേ നമ്പര്‍ ജഴ്സി ധരിച്ചു കൊണ്ട് നടപ്പിലാക്കുകയായിരുന്നു താരം.



