റിയാദ്: രാജ്യത്തേക്കുള്ള ലഹരി കടത്തിനെ കുറിച്ചും, കള്ളകടത്തിനെ കുറിച്ചും രഹസ്യ വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സൗദി കസ്റ്റംസ് അതോറിറ്റി. വിവരം നല്‍കുന്നവര്‍ക്ക് സാമ്പത്തിക പ്രതിഫലം ലഭ്യമാക്കും. ഒപ്പം വിവരം കൈമാറുന്നവരുടെ വ്യകതിഗത വിവരങ്ങള്‍ അതീവ രഹസ്യമായി കൈകാര്യം ചെയ്യുമെന്നും അതോറിറ്റി വ്യക്തമാക്കി.
രാജ്യത്തേക്കുള്ള ലഹരി കടത്തും നിയമാനുസൃതമല്ലാത്ത ചരക്ക് കടത്തുകളും തടയുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം. ഇത്തരം നിയമ ലംഘനങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്നവര്‍ക്ക് തക്കതായ സാമ്പത്തിക പാരിതോഷികം ലഭ്യമാക്കുമെന്ന് സൗദി കസ്റ്റംസ് നികുതി സകാത്ത് അതോറിറ്റി സെട്ക് വ്യക്തമാക്കി. നല്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പ് വരുത്തിയാകും സഹായം അനുവദിക്കുക.
Post Views: 30



