ദുബായ് : അടിസ്ഥാന സൗകര്യ വികസനത്തിലും പരിപാലനത്തിലും ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ദുബായ് വീണ്ടും മാതൃകയാകുന്നു. നഗരത്തിലെ മൊത്തം റോഡ് ശൃംഖലയിൽ 95 ശതമാനവും ‘എക്സലന്റ്’ റാങ്കിങ്ങ് നേടിയതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി കൂട്ടിച്ചേർത്തു. റോഡുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി അത്യാധുനിക സ്മാർട്ട് സംവിധാനങ്ങളാണ് അതോറിറ്റി പ്രധാനമായും ഉപയോഗിക്കുന്നത്.
വാഹനമോടിക്കുന്നവർക്കു തടസ്സമുണ്ടാകാതിരിക്കാൻ ഭൂരിഭാഗം അറ്റകുറ്റപ്പണികളും രാത്രി സമയങ്ങളിലാണ് ചെയ്യുന്നത്. ടാർ ചെയ്യൽ, ഫുട്പാത്തുകളുടെ അറ്റകുറ്റപ്പണികൾ, പാലങ്ങൾ, ടണലുകൾ, ഡ്രെയിനേജ് സംവിധാനങ്ങൾ എന്നിവയുടെ ശുചീകരണവും കേടുപാടുകൾ തീർക്കലും എന്നിവ അതിരാവിലെ ആകുന്നതോടെ പൂർത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കുന്നു.
Post Views: 42



