വി ഡി സതീശന്‍ കേരളത്തിന്റെ സ്പന്ദനം, സംസ്ഥാനത്തിന്റെ താല്‍പര്യം സതീശന്റെ കയ്യില്‍ ഭദ്രം: സി ദിവാകരന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍. നൂറ് ദിവസം കൊണ്ട് കേരളത്തിന്റെ താല്‍പര്യം സതീശന്റെ കയ്യില്‍ ഭദ്രമാണെന്ന് തെളിയിച്ചു. പാവപ്പെട്ടവര്‍ക്ക് വേണ്ടിയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയും ചെയ്യുന്ന കാര്യങ്ങളോട് സഹകരിക്കാന്‍ കഴിയുമെന്നും സി ദിവാകരന്‍ പറഞ്ഞു.

‘കേരളത്തിന്റെ പ്രിയങ്കരനായ, കേരളത്തിന്റെ സ്പന്ദനമായ വി ഡി സതീശനാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. അദ്ദേഹമായതുകൊണ്ടാണ് ഞാന്‍ രണ്ട് മണിക്കൂറോളം കാത്തിരുന്നത്. സാധാരണ ഞാന്‍ ആരെയും കാത്തിരിക്കാറില്ല. അത് എന്റെ സ്വഭാവമാണ്. നൂറ് ദിവസം കൊണ്ട് കേരളത്തിന്റെ താല്‍പര്യം സതീശന്റെ കയ്യില്‍ ഭദ്രമാണ് എന്ന് തെളിയിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സര്‍ക്കാര്‍ പാവപ്പെട്ടയാളുകള്‍ക്ക് വേണ്ടി, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളോട് സഹകരിക്കാന്‍ കഴിയുന്നതാണ്’, എന്നായിരുന്നു സി ദിവാകരന്‍ പ്രസംഗിച്ചത്.

ഞങ്ങളെയെല്ലാം നിയമസഭയില്‍ വെള്ളം കുടിപ്പിച്ച പ്രതിപക്ഷ നേതാവ് ആണ് വി ഡി സതീശന്‍ എന്നും സി ദിവാകരന്‍ പറഞ്ഞു. സി ദിവാകരനെ മുഖ്യമന്ത്രി വി ഡി സതീശനും പ്രശംസിച്ചു. ആരെയും ഭയപ്പെടാതെ അഭിപ്രായങ്ങള്‍ മുഖത്ത് നോക്കി പറയുന്ന നേതാവ് ആണ് സി ദിവാകരന്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News