അധ്യാപക പി എസ് സി റാങ്ക്‌ലിസ്റ്റ് കാലാവധി നീട്ടി : മുഖ്യമന്ത്രി 

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അധ്യാപക നിയമനത്തിനുള്ള 18 പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടിയതായി മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. 2026 സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് നീട്ടുന്നത്.

പ്രീപ്രൈമറി ടീച്ചർ (519/2019), എച്ച്.എസ്.ടി. (സോഷ്യൽ സയൻസ്) 203/2021, എച്ച്.എസ്.ടി. (മലയാളം) 255/2021, എച്ച്.എസ്.ടി. (ഹിന്ദി) 562/2021, എച്ച്.എസ്.ടി. (ഇംഗ്ലീഷ്) 254/2021, എച്ച്.എസ്.ടി. (മാത്തമാറ്റിക്‌സ്) 383/2020, എച്ച്.എസ്.ടി. (നാച്ച്വറൽ സയൻസ്) 384/2020,  ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) 520/2019, പാർട് ടൈം എച്ച്.എസ്.ടി (ഹിന്ദി) 422/2019, എച്ച്.എസ്.ടി. ഡ്രോയിംഗ് ടീച്ചേഴ്‌സ് 524/2019, പാർടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക് യു.പി.എസ്.) 402/2020, ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ യു.പി.എസ്. 525/2019, എച്ച്.എസ്.എസ്.ടി. (ഇംഗ്ലീഷ്) 728/2021, എച്ച്.എസ്.എസ്.ടി. ജൂനിയർ ഇംഗ്ലീഷ് 730/2021, എച്ച്.എസ്.എസ്.ടി. (ഹിസ്റ്ററി) 486/2019, എച്ച്.എസ്.എസ്.ടി. (ജൂനിയർ സുവോളജി) 738/2021, എച്ച്.എസ്.എസ്.ടി. (ജൂനിയർ ജ്യോഗ്രഫി) 736/2021, എച്ച്.എസ്.എസ്.ടി. (ജൂനിയർ ബോട്ടണി 737/2021 എന്നീ റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ദീർഘിപ്പിച്ചത്.

സെൻസസ് ഡ്യൂട്ടി, ബി.എൽ.ഒ ചുമതലകൾ, സ്ഥലംമാറ്റ നടപടികളിലെ കാലതാമസം, സ്റ്റാഫ് ഫിക്‌സേഷൻ വൈകിയത് തുടങ്ങിയ കാരണങ്ങളാൽ അധ്യാപക ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിലുണ്ടായ കാലതാമസം പരിഹരിക്കാനാണ് നടപടിയെന്ന് മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ലഹരിമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാക്കാൻ പാലക്കാട്, മഞ്ചേരി, തൃശൂർ ജുഡീഷ്യൽ ജില്ലകളിൽ മൂന്ന് പുതിയ എൻഡിപിഎസ് പ്രത്യേക കോടതികൾ സ്ഥാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മൂന്ന് കോടതികളിലുമായി 33 പുതിയ തസ്തികകൾ സൃഷ്ടിക്കും. തിരുവനന്തപുരം, എറണാകുളം എൻഡിപിസ് കോടതികളിലെ സ്ഥിരം തസ്തികകളുടെ എണ്ണം എട്ടിൽ നിന്ന് പതിനൊന്നായി ഉയർത്തും. പുതിയ കോടതികളും ജീവനക്കാരുടെ നിയമനവും സർക്കാരിന് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെങ്കിലും ലഹരിമരുന്നിനെതിരായ ശക്തമായ നടപടികളുടെ ഭാഗമായാണ് തീരുമാനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News