മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർഥികൾക്ക് അന്താരാഷ്ട്ര അംഗീകാരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മണിപ്പാൽ: അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയുടെ അഭിമാനമായി മലയാളി വിദ്യാർഥികൾ. ഇംഗ്ലണ്ടിലെ ബക്കിൻഹാംഷെയറിൽ വച്ചു നടന്ന ‘യുഎഎസ് ചലഞ്ച് 2026’ എന്ന ഡ്രോൺ നിർമ്മാണ പറത്തൽ മത്സരത്തിൽ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (MIT) മലയാളി വിദ്യാർത്ഥികളുടെ ‘പ്രൊജക്റ്റ് ഡ്രോണെയ്ഡ്’ പുരസ്‌കാരം നേടി. ലോകത്തെ 54 ലധികം സർവകലാശാലകളിൽനിന്നുള്ള മത്സരാർഥികളെ പിന്നിലാക്കിയാണ് എംഐടി മണിപ്പാൽ സംഘം തങ്ങളുടെ കഴിവ് തെളിയിച്ചത്. ഏഷ്യൻ രാജ്യങ്ങളിൽ ആറാംസ്ഥാനവും കരസ്ഥമാക്കിയ ടീം ‘മീഡിയ ആൻഡ് എൻഗേജ്മെന്റ് അവാർഡ്’ എന്ന പ്രത്യേക പുരസ്കാരവും സ്വന്തമാക്കി. കെവിൻ സിബി, ശ്രേയസ് എസ്. കുമാർ, ദേവിക രാജീവ്, ഹർഷ് പൈ, യുവരാജ് സിംഗ്, വേദാന്ത കൃഷ്ണ, സൗരജിത് സാഹ, സാഹിൽ സിൻഹ എന്നിവരടങ്ങുന്ന എട്ട് അംഗ ടീമാണ് ഈ നേട്ടത്തിന് പിന്നിൽ. ഈവർഷം ഇന്ത്യയിൽനിന്ന് ഒരു അവാർഡ് നേടുന്ന ഏക ടീമെന്ന ബഹുമതിയും ‘പ്രൊജക്റ്റ് ഡ്രോണെയ്ഡി’ന് സ്വന്തമായി. സ്വന്തം നാടിന്റെ പേര് അന്താരാഷ്ട്ര വേദിയിൽ ഉയർത്തിയ വിദ്യാർഥികളെ കർണാടക സർക്കാരും മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അധികൃതരും അഭിനന്ദിച്ചു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News