പാലക്കാട്: പാവപ്പെട്ടവർക്ക് വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ആയിരുന്ന സമയത്ത് പ്രശസ്തന വ്യവസായ സ്ഥാപനമായ ഇൻഡൽ മണിയുമായി സഹകരിച്ച് നടപ്പിലാക്കിയ ഭവന പദ്ധതിയാണ് “സ്മൈൽ”. രണ്ട് കിടപ്പുമുറികളും, അടുക്കളയും, ശുചിമുറിയും, വരാന്തയും ഉൾപ്പെടെ 575 ഒരു ചതുരശ്ര അടി വരെയുള്ള വീടുകളാണ് നിർമ്മിച്ചു നൽകുന്നത്.
താക്കോൽദാന ചടങ്ങ് പാലക്കാട് എം. എൽ. എ രമേഷ് പിഷാരടി ഉദ്ഘാടനം ചെയ്തു.കണ്ണാടി പഞ്ചായത്തിലെ വടക്കുമുറി സ്വദേശി സുന്ദരനും കുടുംബത്തിനുമാണ് ഇന്ന് വീട് കൈമാറിയത്.ഇതുവരെ 12 വീടുകളുടെ തറക്കല്ലിടൽ കർമ്മം കഴിഞ്ഞു, അതിൽ ആറ് വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു.
പാലക്കാട് നിയോജകമണ്ഡലം പരിധിയിൽ താമസിക്കുന്നവർക്കാണ് വീട് വെച്ച് നൽകുന്നത്.ഇന്റൽ മണി ഗ്രൂപ്പിന്റെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട് ഉപയോഗിച്ചാണ് വീടുകൾ നിർമ്മിക്കുന്നത്.
Post Views: 10



