വിവാദങ്ങൾ ഉണ്ടാകാതിരിക്കാൻ മന്ത്രിമാർക്ക് മുന്നറിയിപ്പുമായി പാണക്കാട് തങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മന്ത്രിമാരും ജനപ്രതിനിധികളും മാധ്യമങ്ങൾക്ക് മുമ്പാകെയും പൊതുവിലും സംസാരിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് പാണക്കാട് സാദിഖലി തങ്ങളുടെ നിർദ്ദേശം. മലപ്പുറത്തെ വാഴയൂരിൽ നടന്ന സർക്കാരിന്‍റെ നൂറ് ദിനം അവലോകന യോഗത്തിലാണ് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഈ നിർദേശം നൽകിയത്. മന്ത്രിമാർ, എം എൽ എമാർ, എം പിമാർ എന്നിവരുടെ നൂറ് ദിവസത്തെ പ്രവർത്തനങ്ങൾ വിലയിരുത്താൻ വിളിച്ചു ചേർത്ത യോഗത്തിൽ വിവാദങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും പാണക്കാട് തങ്ങൾ നിർദ്ദേശം നൽകി.

പൊതുസമൂഹത്തിന് തെറ്റായി വ്യാഖ്യാനിക്കാൻ അവസരം ഉണ്ടാക്കരുത്. ജനകീയത നിലനിർത്തണം. വിവാദങ്ങൾ ഒഴിവാക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് പാണക്കാട് തങ്ങൾ നൽകിയത്. തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജിയുടെ ആഡംബരക്കാർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു തങ്ങളുടെ ഈ പരാമർശങ്ങൾ. എന്നാൽ ഷാജിയെ പേരെടുത്ത് പരാമർശിച്ചില്ല. സമൂഹമാധ്യമ പോസ്റ്റുകളിലും ശ്രദ്ധ ഉണ്ടാകണമെന്നും തങ്ങൾ നിർദ്ദേശിച്ചു. കെ എം ഷാജിയെ നേരത്തെ തന്നെ വിവാദത്തിലുള്ള വിയോജിപ്പ് തങ്ങൾ അറിയിച്ചിരുന്നു. മണ്ഡലത്തിലും സംസ്ഥാനത്തും ചെയ്യേണ്ടുന്ന വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് വിദഗ്ധർ പങ്കെടുത്ത ഓറിയന്റേഷൻ ക്ലാസുകളും ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വികസന പ്രവർത്തനങ്ങൾക്ക് പ്ലാൻ ഉണ്ടാക്കാനും പാർട്ടി നിർദ്ദേശിച്ചു.

എം കെ മുനീർ, പി എം എ സലാം തുടങ്ങിയവർ പങ്കെടുത്ത ക്യാമ്പിന് മുന്നോടിയായി പാർട്ടി യോഗവും നടന്നു. ഭരണ പരിഷ്കാര കമ്മീഷൻ നിയമനത്തിൽ അടൂർ പ്രകാശ് ഉയർത്തി വിട്ട വിവാദവും പരാമർശിക്കപ്പെട്ടു. യോജിച്ച തീരുമാനമാണ് ഉണ്ടായതെന്ന് പാണക്കാട് തങ്ങൾ യോഗത്തെ അറിയിച്ചു. വിവാദത്തിന് അടിസ്ഥാനമില്ല എന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ മന്ത്രി ഷിബു ജോണും വിഷയത്തിൽ ലീഗിനെ പിന്തുണച്ചിരുന്നു. പി എം ശ്രീ യിൽ പിന്മാറാൻ ആവില്ല എന്ന് മന്ത്രി ഷംസുദ്ദീൻ യോഗത്തെ അറിയിച്ചെങ്കിലും തൽക്കാലം ചാടിക്കയറി നടപടികൾ വേണ്ടെന്ന നിർദ്ദേശം ലീഗ് നേതൃത്വം നൽകി.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News