പ്രിൻസ് ജോയ് ചിത്രം “ടൈറ്റൻസ്” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഒക്ടോബർ 22 ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സൂപ്പർ ഹിറ്റായ എബ്രഹാം ഓസ്‌ലറിന് ശേഷം നേരമ്പോക്ക് ബാനറിൽ നിർമ്മിച്ച പുതിയ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്‌ലർ പുറത്ത്. ഒക്ടോബർ 22 ന് ആണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. ജയസൂര്യ, വിനായകൻ, ബേബി ജീൻ, നിഹാൽ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിൻസ് ജോയ് ആണ്. നേരമ്പോക്ക്, മാനുവൽ മൂവി മേക്കേഴ്‌സ്, അവനിർ ടെക്, എന്നീ ബാനറുകളിൽ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം ഹസൻ എന്നിവരും, ബാബു ഏട്ടൻ ഫിലിംസ് ബാനറിൽ പ്രദീപ് സി എസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

കോമഡി, ത്രിൽ, ഫാൻ്റസി എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ജയസൂര്യ, വിനായകൻ എന്നിവരുടെ ഗംഭീര പ്രകടനം ആയിരിക്കും ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്നും ട്രെയ്‌ലർ കാണിച്ചു തരുന്നു. ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഒരു കോമഡി ഫാൻ്റസി ത്രില്ലർ ആയിരിക്കും ചിത്രമെന്നാണ് സൂചന.

നേരത്തെ പുറത്ത് വന്ന, ചിത്രത്തിൻ്റെ പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.
“ഡിഫറൻറ് ഗെയിംസ്, ഡിഫറൻറ് റൂൾസ്” എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ പോസ്റ്ററുകൾ പുറത്ത് വിട്ടിരുന്നത്. അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രിൻസ് ജോയ് ഒരുക്കുന്ന പുതിയ ചിത്രമാണ് “ടൈറ്റൻസ്”.

ജെയിംസ് സെബാസ്ട്യൻ ആണ് ചിത്രം രചിച്ചത്. മാജിക് ഫ്രെയിംസ് കേരളത്തിൽ വിതരണം ചെയ്യുന്ന ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബൂഷൻ ഫാർസ് ഫിലിംസ് ആണ്. 123 മ്യൂസിക്സ് ആണ് ചിത്രത്തിന്റെ ഓഡിയോ/ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

ഛായാഗ്രഹണം – വിഷ്ണു ശർമ്മ, എഡിറ്റർ- ഷമീർ മുഹമ്മദ്, സംഗീതം – ഡോൺ വിൻസെന്റ്, , പ്രൊഡക്ഷൻ ഡിസൈനർ- അരുൺ വെഞ്ഞാറമൂട്, എക്സികുട്ടീവ് പ്രൊഡ്യൂസർ- സുനിൽ സിങ്, ശ്രീജിത്ത് ഗില്ലി, സജിത്ത് പി വൈ, ലൈൻ പ്രൊഡ്യൂസർ- റോബിൻ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, ആർട്ട് ഡയറക്ടർ- മഹേഷ് പിറവം, വിഎഫ്എക്സ് ഡയറക്ടർ- വിശാഖ് ബാബു, വരികൾ- മുത്തു, കോസ്റ്റും – സിജി നോബിൾ തോമസ്, മേക്കപ്പ്- റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, സൗണ്ട് മിക്സിങ്- രാജകൃഷ്ണൻ എം ആർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്, ക്രീയേറ്റീവ് അസ്സോസിയേറ്റ്- ബിനോഷ് ജോർജ്, സംഘട്ടനം- ഫീനിക്സ് പ്രഭു, ഡിജിറ്റൽ പി ആർ – യദുൽ ബോസ്, വിവേക് വിനയ്‌രാജ്, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് – എസ് ബി കെ ഷുഹൈബ്, ബോയാക്, വിഎഫ്എക്സ്- മൈൻഡ് സ്റ്റെയിൻ സ്റ്റുഡിയോസ്, പിക്റ്റോറിയൽ എഫ് എക്സ്, ഡിസൈൻസ് – യെല്ലോ ടൂത്ത്‌സ്

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News