സു​ഗതനെ സംരക്ഷിക്കാൻ കൗൺസിൽ രജിസ്റ്ററിൽ വ്യാജ ഒപ്പിട്ടു : ആരോപണവുമായി സിപിഎം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം നഗരസഭ ബിജെപി കൗൺസിലർ ആ‍ർ സു​ഗതൻ കൗൺസിൽ യോ​ഗങ്ങളിൽ പങ്കെടുത്തതായി വ്യാജ ഒപ്പ് സൃഷ്ടിച്ചുവെന്ന് സിപിഎം. സു​ഗതൻ മൂന്ന് കൗൺസിൽ യോഗത്തിൽ പങ്കെടുത്തതായി വ്യാജ ഒപ്പിട്ടു. വിവരാവകാശ നിയമപ്രകാരം ലഭിച്ച കൗൺസിൽ രജിസ്റ്ററിൻ്റെ അടിസ്ഥാനത്തിലാണ് സിപിഎം പാർലമെൻ്ററി പാർട്ടി നേതാവ് എസ് പി ദീപക്കിൻ്റെ ആരോപണം.

സു​ഗതനെ സംരക്ഷിക്കാൻ വേണ്ടിയാണ് മേയർ വി വി രാജേഷിൻ്റെ ഓഫീസ് കേന്ദ്രീകരിച്ചു വ്യാജ ഒപ്പിട്ടു രജിസ്റ്റ‍ർ ബുക്ക് സൂക്ഷിച്ചതെന്ന് എസ് പി ദീപക്ക് ആരോപിച്ചു. ഫെബ്രുവരി 26, മാ‍ർച്ച് 11, ഏപ്രിൽ 27 എന്നീ തീതികളിൽ നടന്ന കൗൺസിൽ യോഗങ്ങളിലാണ് സു​ഗതൻ്റേതായ വ്യാജ ഒപ്പിട്ടു ക്രമക്കേട് നടത്തിയത്. കൗൺസിൽ യോഗങ്ങളുടെ വീഡിയോ ദൃശ്യം വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്ന് മറുപടി ലഭിച്ചതായും ഇത് ബോധപൂർവം മറച്ചുവെക്കുന്നതാണെന്നും എസ് പി ദീപക്ക് പറഞ്ഞു.

ഫെബ്രുവരി മാസം മുതൽ സു​ഗതൻ കൗൺസിൽ യോ​ഗത്തിൽ പങ്കെടുത്തിട്ടില്ല. ആറ് മാസം കൗൺസിൽ യോ​ഗത്തിൽ പങ്കെടുത്തിട്ടില്ലെങ്കിൽ ചട്ടപ്രകാരം അയോ​ഗ്യനാകും. സു​ഗതനെ പുറത്താക്കാതിരിക്കാനാണ് വ്യാജ ഒപ്പിട്ടു കൗൺസിൽ രജിസ്റ്ററിൽ ക്രമക്കേട് നടത്തിയത്. തങ്ങളുടെ സമരവും പ്രക്ഷോഭവും ശരിവെക്കുന്ന കാര്യങ്ങളാണ് പുറത്തുവരുന്നത്. മേയ‍ർ സ്ഥാനം ഉറപ്പാക്കുന്നതിന് വേണ്ടി ബിജെപിയും ആ‍ർഎസ്എസും നടത്തിയ ക്രമക്കേടാണിത്. സംഭവത്തിൽ പൊലീസ് കമ്മീഷണ‍ർക്ക് രേഖാമൂലം പരാതി നൽകിയെന്നും യുഡിഎഫും സംസ്ഥാന സർക്കാരും ഇടപെടണമെന്നും എസ് പി ദീപക്ക് ആവശ്യപ്പെട്ടു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News