ശ്രീലേഖ നാക്കെടുത്താൽ കള്ളം മാത്രമേ പറയൂ എന്ന് വി ശിവൻകുട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പി നന്ദകുമാറിന്‍റെ വിദ്വേഷ പരാമർശത്തെ പൂർണ്ണമായും തള്ളി സിപിഎം നേതാവ് വി ശിവൻകുട്ടി. നന്ദകുമാർ പറഞ്ഞത് പാർട്ടി നിലപാടല്ലെന്നും മലപ്പുറത്തെ കുറിച്ച് അങ്ങനെ ഒരു അഭിപ്രായം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറം വർഗീയവാദികളുടെ നാടാണെന്ന അഭിപ്രായം തനിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, പാർട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞതാണ് ഔദ്യോഗിക നിലപാടെന്നും ബാക്കി കാര്യങ്ങൾ ജില്ലാ കമ്മിറ്റിയുടെ പത്രസമ്മേളനത്തിൽ വിശദമായി പറയുമെന്നും അറിയിച്ചു.

പി എം ശ്രീയിൽ നിന്ന് പിന്മാറാനുള്ള സർക്കാർ തീരുമാനത്തെ വി ശിവൻകുട്ടി സ്വാഗതം ചെയ്തു. വൈകിയാണെങ്കിലും പിന്മാറാൻ മുഖ്യമന്ത്രിയും മന്ത്രിയും തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ ശ്രീലേഖയ്‌ക്കെതിരെ കടുത്ത ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. ശ്രീലേഖ പറയുന്ന ഒരു കാര്യവും വിശ്വസിക്കാൻ കഴിയില്ലെന്നും നാക്കെടുത്താൽ കള്ളം മാത്രമേ പറയൂ എന്നും അദ്ദേഹം വിമർശിച്ചു. സ്ഥാനമാനങ്ങൾക്ക് വേണ്ടി ബിജെപിക്ക് നേരെ നടത്തിയ ഭീഷണിയായി ഇതിനെ കണ്ടാൽ മതിയെന്നും, ഇതൊരു ലേലം വിളിയാണെന്നും ഏറ്റവും കൂടുതൽ ആനുകൂല്യം കിട്ടുന്ന സ്ഥലത്തേക്ക് അവർ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്കൂൾ ഒളിംപിക്സ് അട്ടിമറിക്കപ്പെട്ടതായി ആരോപിച്ച വി ശിവൻകുട്ടി, മേളയുടെ സ്വർണ്ണക്കപ്പും പതാകയും എവിടെയെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. കായികമേള നടത്തേണ്ട ചുമതല കായിക വകുപ്പിനല്ലെന്ന് വകുപ്പ് മന്ത്രി പറഞ്ഞത് വസ്തുതയാണെന്ന് അദ്ദേഹം സമ്മതിച്ചു. എന്നാൽ തൃശൂരിൽ നിന്നുള്ള മന്ത്രിയാണ് ജനീഷ് എന്നും, അവിടെ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ വന്ന് നോക്കണമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് മലിനജലം ഉൾപ്പെടെ കുടിക്കേണ്ട സാഹചര്യം ഉണ്ടായതായും അദ്ദേഹം കുറ്റപ്പെടുത്തി.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News