വൈഭവിനെ പുകഴ്ത്തി ശ്രേയസ് അയ്യര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി കൗമാര താരം വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. കളിക്കളത്തിന് പുറത്ത് തികച്ചും ശാന്തനായ ഒരു വ്യക്തിയാണെങ്കിലും ഗ്രൗണ്ടില്‍ എത്തിയാല്‍ എതിരാളികളെ തച്ചുടയ്ക്കുന്ന ബാറ്റിംഗ് ശൈലിയാണ് വൈഭവിന്റേതെന്നും, അദ്ദേഹത്തിന്റെ ഈ രണ്ട് സ്വഭാവസവിശേഷതകളും തമ്മിലുള്ള വ്യത്യാസം കാണുമ്പോള്‍ അത് ഒരു വൈപരീത്യമായി തോന്നുയെന്നും ശ്രേയസ് അയ്യര്‍ പറഞ്ഞു.’എല്ലാവരും വൈഭവിനോട് ക്രിക്കറ്റിനെക്കുറിച്ചാണ് സംസാരിക്കുന്നത്. വ്യക്തിപരമായി അവന്‍ എത്രത്തോളം കഴിവുള്ളവനും അനുഗ്രഹീതനുമായ കളിക്കാരനാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അതിനാല്‍ ക്രിക്കറ്റിന് പുറത്തുള്ള അവന്റെ ജീവിതരീതിയെക്കുറിച്ചാണ് ഞാന്‍ അവനോട് സംസാരിക്കാറുള്ളത്.

അവന്റെ കുടുംബത്തെക്കുറിച്ചും അവന്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചുമുള്ള സംഭാഷണങ്ങള്‍ അവന് കൂടുതല്‍ സന്തോഷം നല്‍കുകയും കൂടുതല്‍ തുറന്നു സംസാരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.’ ‘ഡ്രസ്സിംഗ് റൂമില്‍ അവന്‍ വളരെ ശാന്തനായ, ആരോടും അധികം സംസാരിക്കാത്ത വ്യക്തിയാണ്, എന്നാല്‍ ഗ്രൗണ്ടില്‍ ഇറങ്ങിയാല്‍ അവന്‍ തികച്ചും അക്രമണകാരിയായി മാറുന്നു. അവനെ നോക്കുമ്പോള്‍ അത് വലിയൊരു വൈപരീത്യമായി തോന്നും. ഇടപഴകാന്‍ വളരെ ആകര്‍ഷകത്വമുള്ള, മനോഹരമായ പെരുമാറ്റമുള്ള കുട്ടിയായ അവന്‍ ഡ്രസ്സിംഗ് റൂമില്‍ ഉള്ളത് വളരെ നല്ല കാര്യമാണ്.’

നിലവില്‍ ഓപ്പണിംഗ് സ്ഥാനത്ത് ടീമിലെ മുതിര്‍ന്ന കളിക്കാര്‍ ഉള്ളതിനാല്‍ വൈഭവിന് അവസരത്തിനായി കാത്തിരിക്കേണ്ടി വരുമെന്നും, എന്നാല്‍ അവസരം ലഭിക്കുമ്പോള്‍ അവന്‍ അത് മുതലാക്കുമെന്നും ശ്രേയസ് കൂട്ടിച്ചേര്‍ത്തു: ‘അവന്റെ സമയം വരുമെന്ന് എനിക്കറിയാം. കാരണം ലോകകപ്പ് ജയിച്ച ഓപ്പണര്‍മാര്‍ക്കൊപ്പമാണ് നമ്മള്‍ ഇപ്പോള്‍ കളിക്കുന്നത്, അവര്‍ക്ക് അര്‍ഹിച്ച സമയം നല്‍കേണ്ടതുണ്ട്. വൈഭവിന് ഇപ്പോള്‍ 15 വയസ്സ് മാത്രമാണ് പ്രായം. തീര്‍ച്ചയായും അവന്റെ സമയം വരുമ്പോള്‍ അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ ഭരിക്കും’ -ശ്രേയസ് പറഞ്ഞു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News