നടൻ സഞ്ജയ് ദത്തിന്റെ പുതിയ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ശേഖർ സുമന്റെ ടോക് ഷോയിൽ സംസാരിക്കവെയാണ് ഇന്ത്യയിൽ പഴയതുപോലെ സമാധാനം അനുഭവപ്പെടുന്നില്ലെന്ന് താരം പറഞ്ഞത്.
ഗാന്ധിജയന്തി ദിനത്തിൽ സംപ്രേഷണം ചെയ്ത പരിപാടിയിൽ രാജ്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു സഞ്ജയ് ദത്ത്. ഇന്ത്യയിലെ ജനങ്ങളെ സ്‌നേഹവും വിശാലമനസ്കതയുമുള്ളവരെന്ന് വിശേഷിപ്പിച്ച താരം രാജ്യത്ത് വീണ്ടും സമാധാനവും സഹോദര്യവും തിരിച്ചുവരട്ടെയെന്നും ആഗ്രഹിച്ചു.പരാമർശം പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ വിമർശനങ്ങൾ ശക്തമായി. ചില രാഷ്ട്രീയ നേതാക്കളും പ്രതികരണവുമായി രംഗത്തെത്തി.
Post Views: 5



