ടെന്നീസ് ക്രിക്കറ്റ് നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ വനിതാ ടീം ചാമ്പ്യന്മാർ.ഉത്തർപ്രദേശ് വനിതാ ടീമിനെ കീഴടക്കിയാണ് അസോസിയേഷൻ ഓഫ് ഓൾ കേരള ടെന്നീസ് ക്രിക്കറ്റ് (AAKTC ) കേരള വനിതാ ടീം ജേതാക്കളായത്. എട്ട് വിക്കറ്റിനാണ് ജയം.ടെന്നീസ് ക്രിക്കറ്റ് സ്പോർട്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (TCSAI) ആഭിമുഖ്യത്തിൽ 2026 സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 1 വരെയാണ് ചാമ്പ്യൻഷിപ്പ് നടന്നത്. ഉത്തർപ്രദേശിലെ ലഖ്നൗവിൽ വെച്ചാണ് മത്സരങ്ങൾ നടന്നത്.
രശ്മി. ടി. രാംദാസിന്റെ ക്യാപ്റ്റൻസിയിലാണ് കേരളാ ടീം ഇറങ്ങിയത്. പരിശീലകൻ വിജീഷ്, ടീം മാനേജർ വൃന്ദ എന്നിവരായിരുന്നു. ചാമ്പ്യൻമാരായ കേരള ടീമിനെ അസോസിയേഷൻ ഓഫ് ഓൾ കേരള ടെന്നീസ് ക്രിക്കറ്റ് സെക്രട്ടറി ഷാജി പണിക്കത്ത് അഭിനന്ദിച്ചു.
Post Views: 5



