ക്രിക്കറ്റ് ആരാധകർക്ക് പുതിയ ഗെയിമിംഗ് അനുഭവവുമായി ക്രിക്കറ്റ് 26 – ദി ഒഫീഷ്യൽ ഗെയിം ഓഫ് ദി ആഷസ് ഇന്ത്യയിലെത്തി. JioGames-ന്റെ ക്ലൗഡ് ഗെയിമിംഗ് പ്ലാറ്റ്ഫോം വഴിയാണ് ഗെയിം ഇന്ത്യയിൽ ലഭ്യമാക്കിയിരിക്കുന്നത്. ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള പ്രശസ്തമായ ആഷസ് പരമ്പരയെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക മോഡാണ് ഗെയിമിന്റെ പ്രധാന ആകർഷണം.
ഇതിന് പുറമെ മാനേജ്മന്റ് കേരീർ , പ്രൊ ടീം തുടങ്ങിയ മോഡുകളും പുതിയ ഗെയിംപ്ലേ ഫീച്ചറുകളും ഗെയിമിലുണ്ട്. അക്കാദമി മോഡിലൂടെ സ്വന്തം കളിക്കാരെയും ടീമുകളെയും സ്റ്റേഡിയങ്ങളെയും സൃഷ്ടിക്കാനും സാധിക്കും. പ്രത്യേക ഗെയിമിംഗ് ഹാർഡ്വെയർ ആവശ്യമില്ലാതെ ക്ലൗഡ് വഴി ഗെയിം സ്ട്രീം ചെയ്ത് കളിക്കാമെന്നതാണ് JioGames-ന്റെ പ്രത്യേകത. മൊബൈൽ, ലാപ്ടോപ്പ്, ആൻഡ്രോയിഡ് ടിവി , ജിയോ സെറ്റ് -ടോപ്പ് ബോക്സ് തുടങ്ങിയ ഉപകരണങ്ങളിലൂടെ ക്രിക്കറ്റ് 26 ആക്സസ് ചെയ്യാം. JioGames പ്രൊ പാസ്സ് വഴിയാണ് ഗെയിം ലഭ്യമാക്കുന്നത്.



