കെഎസ്ആർടിസി സ്റ്റാൻഡിൽ 10 രൂപയ്ക്ക് സാനിറ്ററി നാപ്കിൻ; ഒരു പാക്കറ്റിൽ മൂന്ന് നാപ്കിനുകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം; സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ ഇനി സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും. 14 ജില്ലകളിലും ഓരോ കെഎസ്ആർടിസി ബസ് ടെർമിനലിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. തമ്പാനൂർ, കരുനാഗപ്പള്ളി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മൂന്നാർ, എറണാകുളം സെൻട്രൽ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, മാനന്തവാടി, കണ്ണൂർ, കാസർകോട് ബസ് സ്റ്റാൻഡുകളിലാണ് സാനിറ്ററി നാപ്കിൻ ലഭ്യമാക്കുന്ന മെഷീൻ സ്ഥാപിച്ചിട്ടുള്ളത്.

വിമൻ ഓൺ ദ മൂവ് ആൻഡ് മെൻസ്ട്ര്വൽ നീഡ്‌സ് എന്ന് പേരിട്ട പദ്ധതിയിലൂടെ യാത്രാവേളയിൽ സ്ത്രീകൾക്ക് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കുകയും ഉപയോഗശേഷം പരിസ്ഥിതി സൗഹൃദമായി സംസ്‌കരിക്കുന്നതിന് ഇൻസിനറേറ്റർ സൗകര്യം ഒരുക്കുകയും ചെയ്യും.

പദ്ധതി നടപ്പാക്കുന്ന കെഎസ്ആർടിസി ബസ് ടെർമിനലുകളിലെ ശുചിമുറിക്ക് സമീപമാണ് മെഷീൻ സ്ഥാപിച്ചിട്ടുള്ളത്. ഒരു പാക്കറ്റിൽ മൂന്ന് സാനിറ്ററി നാപ്കിനുകൾ ഉണ്ടാകും. 10 രൂപയാണ് വില. എച്ച്.എൽ.എല്ലിന്റെ സഹകരണത്തോടെയാണ് വനിതാ ശിശുവികസനവകുപ്പ് പദ്ധതി നടപ്പാക്കുന്നത്. മെഷീനുകളുടെ പരിപാലനം കെഎസ്ആർടിസി നിർവഹിക്കും.

അടുത്ത ഘട്ടത്തിൽ 93 കെഎസ്ആർടിസി ഡിപ്പോകളിലേക്കും സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതി വ്യാപിപ്പിക്കും. തുടർന്ന് ടൂറിസം കേന്ദ്രങ്ങളിലും പൊതുവിടങ്ങളിലും സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീനും ഇൻസിനറേറ്ററും സ്ഥാപിക്കും. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News