രാജി വാർത്തയിൽ വിശദീകരണം നൽകാനൊരുങ്ങി ആർ.ശ്രീലേഖ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: താൻ രാജി സമർപ്പിച്ചു എന്ന തരത്തിൽ നേരത്തെ പുറത്തുവന്ന വാർത്തയിൽ വിശദീകരണം നൽകുമെന്ന് തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. ശ്രീലേഖ. ഇക്കാര്യത്തിൽ തനിക്ക് പറയാനുള്ളത് ഞായറാഴ്ച പറയുമെന്ന് അവർ ഫേയ്സ്ബുക്കിൽ അറിയിച്ചു. ‘ഞാൻ വിശദീകരിക്കാൻ ആഗ്രഹിക്കുന്നു- എന്തുകൊണ്ടാണ് മാധ്യമങ്ങൾ ശ്രീലേഖ രാജിവെച്ചു എന്ന് പറഞ്ഞ് 3, 4 ദിവസം ആഘോഷിച്ചതെന്ന്. ഒക്ടോബർ 11, ഞായറാഴ്ച വരെ ദയവായി കാത്തിരിക്കൂ. എനിക്ക് പറയാനുള്ളതുകൂടി കേൾക്കൂ…’ എന്നായിരുന്നു ശ്രീലേഖയുടെ ഫേയ്സ്ബുക്ക് കുറിപ്പ്.

ശ്രീലേഖ തന്റെ രാജിക്കത്ത് സെപ്റ്റംബർ 30-ന് മേയർ വി.വി രാജേഷിന് കൈമാറിയെന്നാണ് വാർത്തകൾ പുറത്തുവന്നത്. രാജിക്കത്ത് ലഭിച്ചെന്ന് മേയർ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. വ്യക്തിപരമായ കാരണങ്ങളെത്തുടർന്നാണ് രാജിയെന്നായിരുന്നു വിവരം. ഇതിനു പിന്നാലെ ബിജെപി സംസ്ഥാന നേതൃത്വം അനുനയശ്രമവുമായി രംഗത്തെത്തി. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലുള്ള ശ്രീലേഖയെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് ഉൾപ്പെടെയുള്ളവർ സന്ദർശിക്കുകയും രാജിവാർത്ത തള്ളുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ശ്രീലേഖ വാട്സാപ്പ് ഗ്രൂപ്പിൽനിന്ന് രാജിക്കത്ത് കൈമാറിയെന്ന സന്ദേശം പിൻവലിച്ചു.

സുരേഷ് ശ്രീലേഖയെ സന്ദർശിച്ച ചിത്രം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെ ഫെയ്സ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തു.മേയർസ്ഥാനം നൽകാത്തതിലുള്ള കടുത്ത അതൃപ്തിയാണ് ശ്രീലേഖയുടെ പ്രഖ്യാപനത്തിന് പിന്നിലെന്നായിരുന്നു പുറത്തുവന്ന വിവരം. തന്നെ മേയറാക്കാത്തതിലുള്ള അതൃപ്തി പലപ്പോഴായി പങ്കുവെച്ചിട്ടുള്ള ശ്രീലേഖയുടെ രാജി പ്രഖ്യാപനം ബിജെപിയെ പ്രതിസന്ധിയിലാക്കിയിരുന്നു. ഒരു സ്വതന്ത്രന്റെ പിന്തുണയോടെ കോർപ്പറേഷൻ ഭരിക്കുന്ന ബി.ജെ.പിക്ക് ശ്രീലേഖ രാജിവെച്ചാൽ ഭൂരിപക്ഷം നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News