ലിയോണൽ മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പടിയിറങ്ങിയതോടെ അർജന്റീനയുടെ വിഖ്യാതമായ പത്താം നമ്പർ ജേഴ്സി ഇനി ആര് അണിയുമെന്ന ചർച്ച സജീവമാകുന്നു.ഫിഫയുടെ നിയമപ്രകാരം ഔദ്യോഗിക ടൂർണമെന്റുകളിൽ ജേഴ്സി നമ്പർ പിൻവലിക്കാൻ അർജന്റീനയ്ക്ക് കഴിയില്ല. അതിനാൽ മെസിയുടെ പത്താം നമ്പറിന് പുതിയ അവകാശിയെ കണ്ടെത്തേണ്ടിവരും.22കാരനായ നിക്കോ പാസിന്റെ പേരാണ് നിലവിൽ ഏറ്റവും കൂടുതൽ ഉയർന്നുകേൾക്കുന്നത്.
കോമോയ്ക്കായി മികച്ച പ്രകടനം നടത്തുന്ന പാസ് ദേശീയ ടീമിലും ശ്രദ്ധേയ സാന്നിധ്യമായി മാറിക്കഴിഞ്ഞു.മെസിയുടെ വിടവാങ്ങൽ മത്സരത്തിൽ പാസിന്റെ മനോഹരമായ ഗോളിന് വഴിയൊരുക്കിയത് മെസി തന്നെയായിരുന്നു. അതുകൊണ്ടുതന്നെ പത്താം നമ്പർ ജേഴ്സി മെസിയിൽ നിന്ന് പാസിലേക്കെത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
Post Views: 26



