എറണാകുളം: ലോക തൊഴിലാളി ദിനത്തിൽ തന്നെ വാണിജ്യ ഗ്യാസ് വില വർധിപ്പിച്ച തീരുമാനം ജനദ്രോഹമാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിയാൻ കാത്ത് നിൽക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് അവസാനിക്കും വരെയും ഒന്നും മിണ്ടിയില്ല. ഭീകരമായ വിലവർധനവാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര നീക്കം പിൻവലിക്കണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. അതേസമയം കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ, അത്തരം ചർച്ചകൾ പാടില്ലെന്നാണ് പാർട്ടി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഞാൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ്. എന്തായാലും കേരളത്തിൽ കോൺഗ്രസിന്റെ ഒരു മുഖ്യമന്ത്രി വരും. അപ്പോൾ മധുരം വിതരണം ചെയ്യാം. സർവേകളിൽ വിശ്വാസമില്ല, സർവേകളെക്കാൾ ഉയർന്ന ഫലം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അജണ്ട ഫിക്സ് ചെയ്ത സർവേകളും ഉണ്ടാകാറുണ്ട്. കേരളം യുഡിഎഫിനൊപ്പം നിൽക്കും. മൂന്ന് ദിവസം കൂടി കാത്താൽ പോരെ എന്നും അദ്ദേഹം പറഞ്ഞു. ഒപ്പം , വെള്ളാപ്പള്ളിയുടെ നിലപാടിനെകുറിച്ച് അദ്ദേഹത്തിനോട് തന്നെ ചോദിക്കണമെന്നും മുസ്ലിം ലീഗിനെ കടന്നാക്രമിക്കുന്ന രീതിയോട് താല്പര്യമില്ലെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
Related Posts
‘പിഎംശ്രീ പദ്ധതിയില്‍ നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ല’; വി. ശിവൻകുട്ടി
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎംശ്രീ പദ്ധതിയില്‍ നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ലെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി…
പാചകവാതക വില വർധന; സംസ്ഥാനത്ത് ഇന്ന് ഹോട്ടൽ പണിമുടക്ക്
തിരുവനന്തപുരം: പാചകവാതക – വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ പണിമുടക്കും. ഹോട്ടൽ ആൻഡ്…
മന്ത്രിക്ക് വിരുന്നൊരുക്കി; മുതിര്‍ന്ന പ്രവര്‍ത്തകനെ പുറത്താക്കി സിപിഐ
തൃശൂർ: മന്ത്രി ഒ. ജെ ജനീഷിനും സഹപ്രവര്‍ത്തകര്‍ക്കും വിരുന്നൊരുക്കിയതിന്റെ പേരില്‍ മുതിര്‍ന്ന പ്രവര്‍ത്തകനെ പുറത്താക്കി സിപിഐ. ബ്രാഞ്ച് അംഗമായ പി.…
