ചരിത്രനേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഫുട്‌ബോള്‍ കരിയറില്‍ മറ്റൊരു ചരിത്രനേട്ടം കൂടി കുറിച്ച് പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തുടര്‍ച്ചയായി 25 പ്രൊഫഷണല്‍ ലീഗ് സീസണുകളില്‍ ഗോള്‍ നേടുന്ന ആദ്യ ഫുട്‌ബോള്‍ താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡാണ് 41-കാരനായ റൊണാള്‍ഡോ സ്വന്തമാക്കിയത്. സൗദി പ്രോ ലീഗില്‍ അല്‍-റിയാദിനെതിരായ അല്‍-നസ്‌റിന്റെ മത്സരത്തിലാണ് താരം ഈ ചരിത്രനേട്ടം കൈവരിച്ചത്.2002-03 സീസണില്‍ ഒരു കൗമാരക്കാരനായി സ്‌പോര്‍ട്ടിംഗ് സി.പിക്കായി ഗോള്‍ അടിച്ചുകൊണ്ടാണ് റൊണാള്‍ഡോ തന്റെ സീനിയര്‍ ഗോളടി കരിയറിന് തുടക്കമിട്ടത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷവും ആ ഗോളടി തരംഗം മുടക്കമില്ലാതെ തുടരുന്നു.

അല്‍-റിയാദിനെതിരായ മത്സരത്തില്‍ 62-ാം മിനിറ്റില്‍ പകരക്കാരനായി കളത്തിലിറങ്ങിയ റൊണാള്‍ഡോ, 83-ാം മിനിറ്റിലാണ് ലക്ഷ്യം കണ്ടത്. അയമന്‍ യഹ്യ നല്‍കിയ ലോ ക്രോസ് സ്വീകരിച്ച് ബോക്‌സിനുള്ളില്‍ നിന്ന് ഇടങ്കയ്യന്‍ ഷോട്ടിലൂടെയാണ് താരം ഗോള്‍ വല കുലുക്കിയത്. ഈ ഗോളോടെ തുടര്‍ച്ചയായ 24 ലീഗ് സീസണുകളില്‍ ഗോള്‍ നേടിയ സ്വീഡിഷ് ഇതിഹാസം സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിന്റെ റെക്കോര്‍ഡാണ് റൊണാള്‍ഡോ മറികടന്നത്.ചരിത്ര ഗോളോടെ ക്ലബ്ബിനും രാജ്യത്തിനുമായി റൊണാള്‍ഡോയുടെ ഔദ്യോഗിക ഗോളുകളുടെ എണ്ണം 977 ആയി ഉയര്‍ന്നു. അഞ്ച് ക്ലബ്ബുകള്‍ക്കായും പോര്‍ച്ചുഗല്‍ ദേശീയ ടീമിനായുമാണ് റൊണാള്‍ഡോ ഈ ഗോളുകള്‍ അടിച്ചുകൂട്ടിയത്.

റൊണാള്‍ഡോയുടെ ഈ പ്രകടനത്തിന്റെ മികവില്‍ അല്‍-റിയാദിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തു. ഔദ്യോഗിക ഫുട്‌ബോളില്‍ 1,000 ഗോളുകള്‍ എന്ന ചരിത്ര നേട്ടത്തിലെത്താന്‍ റൊണാള്‍ഡോയ്ക്ക് ഇനി വെറും 23 ഗോളുകള്‍ കൂടി മാത്രം മതി. അതേസമയം, 2026-27 സീസണ്‍ തന്റെ പ്രൊഫഷണല്‍ കരിയറിലെ അവസാന സീസണായിരിക്കുമെന്ന സൂചന താരം അടുത്തിടെ നല്‍കിയിരുന്നു. അല്‍-നസ്‌റുമായുള്ള റൊണാള്‍ഡോയുടെ നിലവിലെ കരാര്‍ 2027 ജൂണ്‍ വരെയാണ്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News