13 വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

കുവൈത്ത് : കുവൈത്ത് എയർവേയ്‌സ് 13 വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. മേയ് 3, 2026 മുതൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4 ൽ നിന്ന് 13 പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാന സർവീസുകൾ പുനരാരംഭിക്കുന്നതായി അധികൃതർ വ്യക്തമാക്കി. ഇതോടെ ആകെ സർവീസ് നടത്തുന്ന നഗരങ്ങളുടെ എണ്ണം 29 ആയി ഉയരും.

ലണ്ടൻ, പാരീസ്, ദുബായ്, ഇസ്താംബുൾ, മുംബൈ, ഡൽഹി, കൊച്ചി, തിരുവനന്തപുരം, മനില, കൊളംബോ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കാണ് സർവീസുകൾ ഉണ്ടാകുന്നത്. രാജ്യാന്തര യാത്രക്കാരുടെ ആവശ്യകത വർധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനമെടുത്തത്.

അതേസമയം 36 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സുഡാൻ തലസ്ഥാനമായ കാർട്ടൂമിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആദ്യമായി ഒരു വിദേശ വിമാനക്കമ്പനിയുടെ വിമാനം ലാൻഡ് ചെയ്തു. കുവൈത്ത് എയർവേയ്‌സിന്റെ വിമാനമാണ് സുഡാനിലെ സുരക്ഷാ വെല്ലുവിളികൾക്ക് ശേഷം ഈ ചരിത്രപരമായ നേട്ടം കൈവരിച്ചത്. 1990-ന് ശേഷം 36 വർഷത്തെ ഇടവേള കഴിഞ്ഞാണ് കുവൈത്ത് എയർവേയ്‌സ് കാർട്ടൂമിലേക്ക് സർവീസ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *