പത്തനംതിട്ട: മണിയാർ ജല വൈദ്യുത പദ്ധതി കെഎസ്ഇബി ഏറ്റെടുക്കില്ല. പദ്ധതി ഏറ്റെടുക്കാനുള്ള നടപടികൾ നിർത്തിവെക്കാൻ വ്യവസായ വകുപ്പ് നിർദേശം നൽകി. കാർബൊറണ്ടം കമ്പനിയുമായി 30 വർഷത്തെ കാലാവധി പൂർത്തിയായി 14 മാസം കഴിഞ്ഞതോടെ പദ്ധതി ഏറ്റെടുക്കാൻ കെഎസ്ഇബി നിർദേശം നൽകിയിരുന്നു.
എന്നാൽ ഇന്ന് നടന്ന മന്ത്രിസഭ യോഗത്തിൽ കെഎസ്ഇബി നടപടിയെ പി രാജീവ് വിമർശിച്ചിരുന്നു . പിന്നാലെയാണ് പദ്ധതി നിർത്തിവെക്കാൻ ചീഫ് സെക്രട്ടറി കെഎസ്ഇബി എംഡിക്ക് നിർദേശം നൽകിയത്. വ്യവസായ വകുപ്പിന്റെ സമ്മർദ്ദത്തിലാണ് കെഎസ്ഇബി പദ്ധതി ഉപേക്ഷിച്ചത്.
