‘കൃപാകരി’ പുതിയ മുഖം സിനിമയ്ക്ക് വേണ്ടി ചെയ്ത പാട്ട്; വിനീതിനെ നേരിൽ കണ്ട് നന്ദ​ഗോവിന്ദം ഭജൻസ്

ടനും ഗായകനും സംവിധായകനുമായി വിനീത് ശ്രീനിവാസനുമായി കൂടിക്കാഴ്ച്ച നടത്തി നന്ദഗോവിന്ദം ഭജൻസ്. കൂടിക്കാഴ്ച്ചയുടെ വീഡിയോ നന്ദ​ഗോവിന്ദം ഭജൻസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ആദ്യമായാണ് വിനീതിനെ നേരിൽ കാണുന്നതെങ്കിലും ഒരുപാട് കാലമായി പരിചയമുള്ളത് പോലെയാണ് തോന്നിയതെന്നും അവർ വീഡിയോയ്‌ക്കൊപ്പം കുറിച്ചു. ആളുകളെ ഒരുമിച്ചുകൊണ്ടുവരാൻ സംഗീതത്തിന് അതിന്റേതായ വഴികളുണ്ടെന്നും നന്ദഗോവിന്ദം ഭജൻസ് പോസ്റ്റിൽ പറഞ്ഞു.

വിനീത് ശ്രീനിവാസൻ തന്റെ പാട്ടുകളെ കുറിച്ച് സംസാരിക്കുന്നത് വീഡിയോയിൽ കാണാം. അരവിന്ദന്റെ അതിഥികൾ എന്ന സിനിമയിലെ ‘കൃപാകരി ദേവി’ എന്ന പാട്ടിന്റെ കഥയാണ് വിനീത് പങ്കുവെച്ചത്. നന്ദഗോവിന്ദം ഭജൻസ് ഒട്ടേറെ വേദികളിൽ ആലപിച്ച ഗാനമാണിത്. ‘കൃപാകരി പാട്ട് ശരിക്കും പുതിയ മുഖം എന്ന സിനിമയ്ക്കുവേണ്ടി ഷാൻ ചെയ്തതാണെന്നാണ് വിനീത് പറഞ്ഞത്. പ്രിയങ്കരി എന്നായിരുന്നു ആദ്യം. ആ പാട്ട് സംവിധായകന് വർക്ക് ആയില്ല. അതൊരു സൈഡിൽ കിടക്കുകയായിരുന്നു.

അരവിന്ദന്റെ അതിഥികൾ സിനിമയുടെ കംപോസിങ് നടക്കുമ്പോൾ ഷാൻ പറഞ്ഞു അതെടുത്ത് ഇങ്ങോട്ട് ഇടാമെന്ന്. അങ്ങനെയാണ് ആ പാട്ട് അതിൽ വന്നത്.’-വിനീത് പറഞ്ഞു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഒട്ടേറെപ്പേരാണ് ഇതിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ‘അഹങ്കാരമില്ലാത്ത മനുഷ്യർ’, ‘അനുഗ്രഹീതരായ ആളുകളുടെ കൂടിക്കാഴ്ച്ച’ എന്നിങ്ങനെയായിരുന്നു കമന്റുകൾ.

Leave a Reply

Your email address will not be published. Required fields are marked *