ഗാർഹിക വൈദ്യുതി നിരക്കുകളിൽ ഇളവ് വരുത്തും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മസ്കത്ത്: കടുത്ത വേനലിൽ വർധിച്ചുവരുന്ന വൈദ്യുതി ഉപഭോഗം കണക്കിലെടുത്ത് ഗാർഹിക വൈദ്യുതി നിരക്കുകളിൽ ഇളവ് വരുത്താനും കണക്ഷൻ വിച്ഛേദിക്കുന്നത് ഒഴിവാക്കാനും ഒമാൻ അതോറിറ്റി ഫോർ പബ്ലിക് സർവീസ് റെ​ഗുലേഷൻ തീരുമാനിച്ചു. 2026 മെയ് മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിലാണ് നിരക്കിൽ ഇളവ് വരുത്തുന്നത്. സ്വദേശി പൗരന്മാരുടെ വീടുകളിലായിരിക്കും ആനുകൂല്യം ലഭിക്കുക.
ഈ മാസങ്ങളിൽ ബില്ലുകൾ അടക്കാൻ വൈകിയാലും ഉപഭോക്താക്കളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കില്ല. കടുത്ത ചൂട് കാരണം വർധിച്ചുവരുന്ന വൈദ്യുതി ഉപഭോഗം സാധാരണക്കാരുടെ സാമ്പത്തിക നിലയെ ബാധിക്കാതിരിക്കാനാണ് ഈ നീക്കം. വർധിച്ചുവരുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനായി ബില്ലുകൾ ഗഡുക്കളായി അടയ്ക്കുന്നതിനുള്ള ഫ്ലെക്സിബിൾ പേയ്മെന്റ് പ്ലാനും അതോറിറ്റി അവതരിപ്പിച്ചിട്ടുണ്ട്. വൈദ്യുതി ഉപഭോഗം കൂടുന്നത് മൂലമുണ്ടാകുന്ന ആഘാതം ലഘൂകരിക്കാനും സേവനങ്ങൾ തടസ്സമില്ലാതെ നൽകാനുമാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അതോറിറ്റി അറിയിച്ചു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News