പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാതെ ട്വന്റി 20

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാവാത്തതിൽ ട്വന്റി- 20-യിൽ നിരാശ. 19 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒരിടത്തും ജയിക്കാനായില്ല. തട്ടകമായ കുന്നത്തുനാട് മണ്ഡലത്തിൽ ജയിക്കുമെന്നും നിയമസഭയിൽ അക്കൗണ്ട് തുറക്കാനാവുമെന്നും പാർട്ടി പ്രതീക്ഷിച്ചിരുന്നു. കൊച്ചി: പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാവാത്തതിൽ ട്വന്റി- 20-യിൽ നിരാശ. 19 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒരിടത്തും ജയിക്കാനായില്ല. തട്ടകമായ കുന്നത്തുനാട് മണ്ഡലത്തിൽ ജയിക്കുമെന്നും നിയമസഭയിൽ അക്കൗണ്ട് തുറക്കാനാവുമെന്നും പാർട്ടി പ്രതീക്ഷിച്ചിരുന്നു.

എൻ.ഡി.എ. സഖ്യത്തിൽ നിന്നിട്ടും കുന്നത്തുനാട് വിജയിക്കാനാവാഞ്ഞത് പ്രവർത്തകരിൽ നിരാശയുണ്ടാക്കി. 40,221 വോട്ടുകളാണ് കുന്നത്തുനാട് എൻ.ഡി.എ.ക്ക്‌ ലഭിച്ചത്. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ 41,890 വോട്ടാണ് ട്വന്റി-20-ക്കു മാത്രം ലഭിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ നാല്പത്താറായിരം വോട്ടുകൾ ട്വന്റി 20-ക്ക് കുന്നത്തുനാട് മണ്ഡലത്തിൽ ലഭിച്ചിരുന്നു.

പാർട്ടി എൻ.ഡി.എ. സഖ്യത്തിൽ ചേർന്നതിൽ പ്രവർത്തകരിൽ വലിയ അതൃപ്തിയുണ്ടായിരുന്നു. ട്വന്റി 20 വോട്ടർമാരിൽ ഭൂരിഭാഗവും ക്രൈസ്തവ സമുദായത്തിൽനിന്നുള്ളവരാണ്. പാർട്ടി ബി.ജെ.പി.സഖ്യത്തിൽ ചേർന്നത് ഉൾക്കൊള്ളാൻ അവർക്കു സാധിച്ചിരുന്നില്ല. തൃപ്പൂണിത്തുറയിലും പ്രതീക്ഷ പുലർത്തിയെങ്കിലും വിജയത്തിലേക്ക് എത്താൻ സാധിച്ചില്ല. ട്വന്റി- 20 വോട്ടർമാരായ ക്രൈസ്തവ സമുദായാംഗങ്ങളിൽ ഉണ്ടായ ആശയക്കുഴപ്പം പരിഹരിക്കാൻ സാധിച്ചില്ല. ബി.ജെ.പി. സഹകരിച്ചില്ലെന്ന പരാതിയില്ലന്നും -സാബു ജേക്കബ് പറഞ്ഞു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News