ഇത് ഇടതുപക്ഷ മുന്നണിയുടെ പരാജയമല്ല; പ്രതികരണവുമായി നടൻ വിനായകൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പരാജയത്തിൽ പ്രതികരിച്ച് നടൻ വിനായകൻ. ഇപ്പോൾ ഉണ്ടായത് കോൺഗ്രസിന്റെ വിജയമല്ലെന്നും കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കാത്ത ഇടതുപക്ഷ സഹയാത്രികരുടെ വിജയമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.

‘കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കാത്ത അനേകം ഇടതുപക്ഷ സഹയാത്രികരുള്ള നാടാണിത്. കേരളം ബംഗാൾ ആകരുത്. ആക്കില്ല. ആകാൻ സമ്മതിക്കില്ല. ഈ തോൽവി വരാനിരിക്കുന്ന മഹാവിജയത്തിലേക്കുള്ള ചിന്തയുടെ തുടക്കമാകട്ടെ. ഇത് കോൺഗ്രസിന്റെ വിജയമല്ല. ഇടതുപക്ഷ സഹയാത്രികരുടെ വിജയം. ചിന്തിക്കുക’, എന്നായിരുന്നു വിനായകൻ ഫേസ്ബുക്കിൽ കുറിച്ചത്.

അതേസമയം, ഇടതുപക്ഷ മുന്നണിയുടെ പരാജയത്തിൽ പ്രതികരണവുമായി നിരവധി സിനിമാ പ്രവർത്തകരാണ് രാഗത്തെത്തിയത്.
ലിജോ ജോസ് പെല്ലിശ്ശേരിയും, റിമ കല്ലിങ്കലും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News