നീറ്റ് യുജി പരീക്ഷ റദ്ദാക്കി

ഡൽഹി: 2026ലെ നീറ്റ് യുജി പരീക്ഷ ചോദ്യപ്പേപ്പർ ക്രമക്കേട് ആരോപണത്തെത്തുടർന്ന് റദ്ദാക്കി. മെയ് 3-ന് നടന്ന പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നുവെന്ന് വ്യക്തമായതോടെയാണ് പരീക്ഷ റദ്ധാക്കിയത്. വീണ്ടും പരീക്ഷ നടത്തും. ഇതിനായി വിജ്ഞാപനം പുറത്തിറക്കും. പുതിയ ഹാൾടിക്കറ്റ് ഉടൻ നൽകും. ഒരിക്കൽ പരീക്ഷയെഴുതിയതിനാൽ പുതുതായി രജിസ്ട്രേഷൻ നടത്തേണ്ടതിന്റേയോ ഫീസ് അടയ്ക്കേണ്ടതിന്റെയോ ആവശ്യമില്ലെന്നും അധികൃതർ അറിയിച്ചു. പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതിന് വേണ്ടി കൂടിയാണ് പുനഃപരീക്ഷ നടത്തുന്നതെന്ന് സർക്കാർ വ്യക്തമാക്കി. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ അറിയിപ്പ് പ്രകാരം, അന്വേഷണ ഏജൻസികൾ നൽകിയ വിവരങ്ങൾ പരിശോധിച്ച ശേഷമാണ് തീരുമാനം.

അതേസമയം പരീക്ഷാ പേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. പരീക്ഷാ നടപടികളിൽ കൃത്രിമം നടന്നതായാണ് കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *