ഖോർഫക്കാനിലെ നഴ്സറി പദ്ധതി പൂർത്തിയാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഷാർജ : ഖോർഫക്കാനിലെ അൽ ലുലുയ്യ പ്രദേശത്തെ നഴ്സറി പദ്ധതി പൂർത്തിയാക്കി. വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഷാർജ പൊതുമരാമത്ത് വകുപ്പാണ് പദ്ധതി യാഥാർഥ്യമാക്കിയത്. ഉയർന്ന മാനദണ്ഡങ്ങൾക്ക് അനുസൃതമായി കുട്ടികൾക്ക് സുരക്ഷിതവും സംയോജിതവുമായ വിദ്യാഭ്യാസ അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യം.

2350 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള കെട്ടിടത്തിൽ 200 കുട്ടികളെ ഉൾക്കൊള്ളാനാകും. ചെറിയ കുട്ടികൾക്ക് കളിച്ചും പഠിച്ചും വളരാൻ അനുയോജ്യമായ രീതിയിലാണ് സൗകര്യം രൂപകല്പന ചെയ്തത്.

ക്ലാസ് മുറികൾ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ, സ്വീകരണ മുറി, ശുചിമുറി, കളിസ്ഥലങ്ങൾ എന്നിങ്ങനെ ഒട്ടേറെ വിദ്യാഭ്യാസ, സേവന സൗകര്യങ്ങൾ പദ്ധതിയിൽ ഉൾപ്പെടുന്നു. കുട്ടികൾക്ക് അത്യാധുനികവും സുരക്ഷിതവുമായ പഠനാന്തരീക്ഷം നൽകുന്നതിനുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ വികസിപ്പിക്കാനാണ് വകുപ്പ് ശ്രമിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News