പാലക്കാട്: വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് വിനോദിനി. മധുരം വിതരണം ചെയ്തു. തനിക്ക് കരുതലും കൈത്താങ്ങുമായ സതീശനങ്കിൾ കേരളത്തിൻ്റെ മുഖ്യമന്ത്രി ആയതിൽ സന്തോഷമെന്ന് വിനോദിനി പറഞ്ഞു. ചികിത്സാ പിഴവിനെ തുടർന്ന് വലതുകൈ മുറിച്ച് മാറ്റേണ്ടി വന്ന ഒൻപത് വയസുകാരി വിനോദിനിക്ക് കൃത്രിമക്കൈ നൽകിയത് വി ഡി സതീശന്റെ ശ്രമഫലമായിട്ടാണ്. വിനോദിനിക്ക് വീട് വച്ച് നൽകാനും സതീശൻ ഇടപെട്ടു.
Post Views: 2



