SSLC ഫലത്തിൽ അഭിനന്ദനവുമായി കെ സി വേണുഗോപാൽ

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ കുട്ടികളെ അഭിനന്ദിച്ച് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുത്. വിജയത്തിലേക്കുള്ള ചവിട്ടുപടി മാത്രമായി ഇതിനെ കാണുക. പുതിയ ജീവിതാനുഭവമായി ഇതിനെ സ്വീകരിക്കുക. പതറാതെ, ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുക. ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും, വേണുഗോപാൽ കുറിപ്പിൽ പറയുന്നു.

എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ എല്ലാ കുട്ടികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നിറഞ്ഞ അഭിനന്ദനങ്ങൾ. പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുത്. വിജയത്തിലേക്കുള്ള ചവിട്ടുപടി മാത്രമായി ഇതിനെ കാണുക. പുതിയ ജീവിതാനുഭവമായി ഇതിനെ സ്വീകരിക്കുക. പതറാതെ, ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുക. ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും. വിജയിച്ചവർ മുന്നോട്ടുള്ള വഴികൾ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കുക. നമ്മുടെ നാടിനും വീടിനും അഭിമാനമായി നിങ്ങൾ എക്കാലവും നിലകൊള്ളണം. ഏറെ സ്‌നേഹത്തോടെ ഇക്കുറി എസ്എസ്എൽസി പരീക്ഷയെഴുതിയ എല്ലാ കുട്ടികളെയും ചേർത്തുപിടിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻവിജയം നേടിയതിന് പിന്നാലെ കേരളത്തിന്റെ മുഖ്യമന്ത്രിസ്ഥാനത്തിനുവേണ്ടി കെ.സി. വേണുഗോപാലും രംഗത്തെത്തിയിരുന്നു. എന്നാൽ അദ്ദേഹത്തെയും രമേശ് ചെന്നിത്തലയെയും മറികടന്ന് വി.ഡി. സതീശനെ കോൺഗ്രസ് നിയമസഭാകക്ഷി നേതാവായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിക്കുകയായിരുന്നു. ഇതാണ് കെ സി യുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം.

Leave a Reply

Your email address will not be published. Required fields are marked *