നിയമസഭ സീറ്റ് വാഗ്ദാനം ചെയ്ത് കോ‌ടികൾ തട്ടിയെന്ന ആരോപണം; എംപിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: നിയമസഭ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന ആരോപണത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ഹരിയാന സ്വദേശി ഗൗരവ് കുമാറിനെതിരെയാണ് തിരുവനന്തപുരം കൺട്രോമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് കൊടിക്കുന്നിൽ സുരേഷ് 1.60 കോടി രൂപ വാങ്ങിയെന്നായിരുന്നു ആരോപണം.

മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുചിത്ര ദേവിയിൽ നിന്നും ഏഴ് കോടി രൂപയോളം തട്ടിയെടുത്തെന്ന പരാതിയിലാണ് ആരോപണം ഉയർന്നത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ പ്രിയങ്ക ഗാന്ധിക്കും കെ.സി വേണുഗോപാലിനും കൊടിക്കുന്നില്‍ സുരേഷിനുമെതിരെയാണ് ഗുസുചിത്ര ദേവിയുടെ ഭര്‍ത്താവ് ഗൗരവ് കുമാര്‍ ആരോപണം ഉന്നയിച്ചത്. സോണിയാഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വസതിയിൽ വെച്ചാണ് പണം കൈമാറിയതെന്നും പരാതിക്കാരി ആരോപിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *