ഇടുക്കി: മുല്ലപരിയാറിൽ പുതിയ ഡാമെന്ന ആവശ്യം ഉയർത്തി കേരള കോൺഗ്രസ്. മുല്ലപ്പെരിയാറിൽ പുതിയ ഡാമിനുള്ള ഏറ്റവും അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്ന് മോൻസ് ജോസഫ് പ്രതികരിച്ചു. വി ഡി സതീശനും തമിഴ്നാട് മുഖ്യമന്ത്രി വിജയും തമ്മിലുണ്ടാകുന്ന കൂടിക്കാഴ്ചയിലൂടെ പ്രശ്‌ന പരിഹാരം ഉണ്ടാകണമെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു. കേരളത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തേറിയപ്പോൾ തമിഴ്നാട്ടിൽ കോൺഗ്രസ് പിന്തുണക്കുന്ന സർക്കാരാണുള്ളത്. മാത്രമല്ല, 9 സീറ്റിൽ കേരള കോൺഗ്രസ് മത്സരിച്ചിരുന്നുവെങ്കിൽ മുഴുവൻ ജയിച്ചേനെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2 സീറ്റ് കോൺഗ്രസിനായി നൽകിയവരാണ് ഞങ്ങൾ. അതുകൊണ്ടുതന്നെ 2 മന്ത്രിസ്ഥാനവും പ്രധാനവകുപ്പുകളും അർഹതപ്പെട്ടതാണെന്നും മോൻസ് കൂട്ടിച്ചേർത്തു.
Related Posts
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ അരയിടത്തുപാലം മേൽപാലത്തിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. രണ്ട് ബൈക്കുകളും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് പാലത്തിന് മുകളിൽ…
‘ഏറ്റവും കൂടുതല്‍ തവണ നിലപാട് മാറ്റിയ മുഖ്യമന്ത്രി’; പരിഹാസവുമായി എം.ബി രാജേഷ്
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനെതിരെ പരിഹാസവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായിരുന്ന എം. ബി രാജേഷ്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍…
സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം
കല്‍പ്പറ്റ: വയനാട് കൽപ്പറ്റയിൽ കാട്ടാന ആക്രമണത്തില്‍ ഒരാൾ മരിച്ചു. കാട്ടിക്കുളം പുളിമൂട് ഉന്നതിയിലെ രാജുവാണ് മരിച്ചത്. കൃഷിയിടത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ്…
