ഇടുക്കി: മുല്ലപരിയാറിൽ പുതിയ ഡാമെന്ന ആവശ്യം ഉയർത്തി കേരള കോൺഗ്രസ്. മുല്ലപ്പെരിയാറിൽ പുതിയ ഡാമിനുള്ള ഏറ്റവും അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്ന് മോൻസ് ജോസഫ് പ്രതികരിച്ചു. വി ഡി സതീശനും തമിഴ്നാട് മുഖ്യമന്ത്രി വിജയും തമ്മിലുണ്ടാകുന്ന കൂടിക്കാഴ്ചയിലൂടെ പ്രശ്ന പരിഹാരം ഉണ്ടാകണമെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു. കേരളത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തേറിയപ്പോൾ തമിഴ്നാട്ടിൽ കോൺഗ്രസ് പിന്തുണക്കുന്ന സർക്കാരാണുള്ളത്. മാത്രമല്ല, 9 സീറ്റിൽ കേരള കോൺഗ്രസ് മത്സരിച്ചിരുന്നുവെങ്കിൽ മുഴുവൻ ജയിച്ചേനെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2 സീറ്റ് കോൺഗ്രസിനായി നൽകിയവരാണ് ഞങ്ങൾ. അതുകൊണ്ടുതന്നെ 2 മന്ത്രിസ്ഥാനവും പ്രധാനവകുപ്പുകളും അർഹതപ്പെട്ടതാണെന്നും മോൻസ് കൂട്ടിച്ചേർത്തു.
Post Views: 3



